സൗദി രാജകുമാരി നൂറ ബിൻത് അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് മരണവാർത്ത അറിയിച്ചത്.പരേതയുടെ ആത്മാവിനായി പ്രാർത്ഥിക്കുന്നതായും അല്ലാഹു അവർക്ക് കരുണയും പാപമോചനവും നൽകി സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകി അനുഗ്രഹിക്കട്ടെയെന്നും റോയൽ കോർട്ട് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.രാജകുമാരിയുടെ ജനാസ നമസ്കാരം നാളെ, ചൊവ്വാഴ്ച (1447 ശവ്വാൽ 5, 2026 മാർച്ച് 24) അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടക്കുമെന്നും റോയൽ കോർട്ട് അറിയിച്ചു.The post സൗദി രാജകുമാരി നൂറ ബിൻത് അബ്ദുൽ അസീസ് അന്തരിച്ചു appeared first on Arabian Malayali.