കാസർഗോഡ് എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ

Wait 5 sec.

കാസർഗോഡ് എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മൈലാട്ടിയിൽ ദേശീയപാതക്കരികിൽ സ്ഥാപിച്ച പ്രചാരണ ബോർഡാണ് നശിപ്പിച്ചത്. പ്രചരണ ബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്ത നിലയിലാണ്.സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡാണ് നശിപ്പിച്ചത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിന് സമീപത്തുള്ള ബോർഡ് കീറിയത്. സിപിഐ എം പനയാൽ ലോക്കൽ സെക്രട്ടറി ഒ നാരായണൻ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.Also read: ചോദ്യങ്ങളിൽ നിന്ന് ഒഴി‍ഞ്ഞുമാറിയും, വിവാദ പരാമർശത്തിലൂടെ കോൺ​ഗ്രസിനെ തന്നെ വെട്ടിലാക്കിയും രമേഷ് പിഷാരടി നടന്നടുക്കുന്നത് തോൽവിയിലേക്ക്ബിജെപി പ്രവർത്തകർ പ്രചാരണ ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി. ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സ്വത്തുവകകൾ നശിപ്പിച്ച് നഷ്ടമുണ്ടാക്കിയതിനും ഭാരതീയ ന്യായ സംഹിതയിലെ 324(4), 329(3),192 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൽ 35000 രൂപയുടെ നഷ്ടമുണ്ടായതായാണ് പറയുന്നത്.English summary : Kasaragod LDF’s campaign board was found vandalized. The campaign board installed near the national highway in Kasaragod’s Mylatti was vandalized. The Chief Minister’s face was torn off on the campaign board.The post കാസർഗോഡ് എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ appeared first on Kairali News | Kairali News Live.