വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം വേണം; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍

Wait 5 sec.

ന്യൂഡല്‍ഹി | വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍. തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബഞ്ച് നാളെ ഹരജി പരിഗണിക്കും.ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, അമിതാഭ് ബച്ചന്‍, സൊനാക്ഷി സിന്‍ഹ തുടങ്ങിയവര്‍ ഇത്തരം ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.പ്രധാനമായും പരസ്യങ്ങള്‍, ഉത്പന്നങ്ങള്‍, നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്.