സമാധാന ചർച്ചകൾ നടന്നെന്ന് ട്രംപ്; പച്ചക്കള്ളമെന്ന് ഇറാൻ

Wait 5 sec.

പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ അതിനിർണ്ണായകമായ ചർച്ചകൾ നടന്നുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.എന്നാൽ ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇത് പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ഇറാൻ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്.ഇറാൻ നേതൃത്വവുമായി ‘വളരെ നല്ലതും ക്രിയാത്മകവുമായ’ സംഭാഷണങ്ങൾ നടത്തിയെന്നും മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.ആദ്യം സമീപിച്ചത് ഇറാൻ: ഇറാനിലെ ഉന്നത നേതാക്കളാണ് ചർച്ചയ്ക്കായി ആദ്യം തങ്ങളെ സമീപിച്ചതെന്നും പല കാര്യങ്ങളിലും ഏകദേശ ധാരണയിൽ എത്തിയതായും ട്രംപ് അവകാശപ്പെട്ടു.ഇരുവിഭാഗവും ഇന്ന് തന്നെ ഫോൺ വഴി കൂടുതൽ ചർച്ചകൾ നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ട്രംപിന്റെ പ്രസ്താവന പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ഇറാൻ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. ഫെബ്രുവരി അവസാനം യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.ഹോർമൂസ് കടലിടുക്കിന്റെ കാര്യത്തിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകളിലും ഇറാന്റെ നിലപാടിൽ മാറ്റമില്ല.ചർച്ചകൾക്കായി അമേരിക്ക താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ചില സൗഹൃദ രാജ്യങ്ങൾ വഴി ലഭിച്ചിട്ടുണ്ടെന്ന കാര്യം ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് അവർ ആവർത്തിച്ചു.ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും ട്രംപിനെതിരെ രംഗത്തെത്തി. അമേരിക്കയും ഇസ്രായേലും കുടുങ്ങിക്കിടക്കുന്ന പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനും എണ്ണ-സാമ്പത്തിക വിപണികളെ സ്വാധീനിക്കാനുമാണ് ട്രംപ് ഇത്തരം ‘വ്യാജ വാർത്തകൾ’ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.The post സമാധാന ചർച്ചകൾ നടന്നെന്ന് ട്രംപ്; പച്ചക്കള്ളമെന്ന് ഇറാൻ appeared first on Arabian Malayali.