കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നുമാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.Also read: ചോദ്യങ്ങളിൽ നിന്ന് ഒഴി‍ഞ്ഞുമാറിയും, വിവാദ പരാമർശത്തിലൂടെ കോൺഗ്രസിനെ തന്നെ വെട്ടിലാക്കിയും രമേഷ് പിഷാരടി നടന്നടുക്കുന്നത് തോൽവിയിലേക്ക്രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതാൻ ഭ്രൂണം സ്വയം വേർപ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നൽകി.ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.English summary : The body of an unborn baby was found in the fridge of a flat in Kodungallur. The body of a three-month-old unborn baby was found in the room of a young couple living in a flat in Chathedam.The post ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി; സംഭവം കൊടുങ്ങല്ലൂരിൽ appeared first on Kairali News | Kairali News Live.