മനോരമയും സമ്മതിക്കുന്നു; ഇടത് സർക്കാർ തുടരണം എന്ന് ; കണക്കുകൾ ഇതാ

Wait 5 sec.

തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് എൽ ഡി എഫ് സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുന്നുണ്ടോ എന്ന് എല്ലാ മാധ്യമങ്ങളും ഒരേ പോലെ ചർച്ചചെയ്യുകയാണ്. വിവിധ തരം സർവ്വേകാളാണ് ഓരോ മാധ്യമങ്ങളും നടത്തുന്നത്. അതിൽ ഒട്ടുമിക്ക സർവ്വേകളുടെ ഫലവും സൂചിപ്പിക്കുന്നത് കേരളത്തിലെ ജനങ്ങൾ തുടർഭരണം ആഗ്രഹിക്കു എന്ന് തന്നെയാണ്.ഏറ്റവും അവസാനമായി മനോരമ നടത്തിയ സി സർവ്വേയിലും എൽ ഡി എഫ് സർക്കാരിന്റ തുടർഭരണം കേരളത്തിലെ ജനത ആഗ്രഹിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് പുറത്തുവിട്ട മനോരമയുടെ സർവ്വേ കണക്കുകൾ പരിശോധിച്ചാൽ, 45.2 ശതമാനം ആളുകൾ തുടർഭരണം ആഗ്രഹിക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതായത്, ഇടത് വിരുദ്ധ സഖ്യം കൂട്ടായി നിന്നിട്ടും 49.6 ശതമാനം മാത്രമാണ് എൽ ഡി എഫിനെതിരെ സർവ്വേയിൽ പോൾ ചെയ്തത്.Also read: കാസർഗോഡ് എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽകേരളത്തിൽ തെരഞ്ഞെടുപ്പ് മത്സരം യഥാർത്ഥത്തിൽ എൽ ഡി എഫ് ഉം യു ഡി എഫും തമ്മിലാണ്. അതുകൊണ്ട് തന്നെ മനോരമയുടെ സർവ്വേ കണക്കുകൾ സൂചിപ്പിക്കുന്നതും എൽ ഡി എഫ് തുടര്ഭരണത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ എന്നാണ്. കണക്കുകൾ ഇഴകീറി പരിശോധിക്കുമ്പോൾ 49.6 ശതമാനത്തിൽ കോൺഗ്രസും, ബിജെപിയും, ജമാഅത്ത് ഇ ഇസ്ലാമിയും, മുസ്ലിം ലീഗും, മറ്റ് ഇടത് വിരുദ്ധരും ഉൾപ്പെടുന്ന പോളിങ് ശതമാനമാണെന്ന് വ്യക്തം. എല്ലാവരും കൂടെ ചേർന്നിട്ടും എൽ ഡി എഫ് നെതിരെ 49.6 ശതമാനം മാത്രമാണ് പോൾ ചെയ്യാൻ സാധിച്ചിരിക്കുന്നത്. അതേസമയം കോൺഗ്രസ് ഭരണത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരുടെ മാത്രം ശതമാനം എന്തായാലും എൽ ഡി എഫ് നെക്കാൾ കുറവായിരിക്കുമെന്ന് സി സർവ്വേ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.ഇതിനോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതാണ് എന്ന് തന്നെയാണ് കേരള ജനത പറയുന്നത്. 50.2 ശതമാനം ആളുകളാണ് സി സർവ്വേയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തുടർഭരണം വേണമെന്ന് പോൾ ചെയ്തിരിക്കുന്നത്. ഈ കണക്കുകൾ എല്ലാം തന്നെ ഭരണവിരുദ്ധ വികാരമൊന്നും തന്നെ ഇല്ലെന്നും എൽ ഡി എഫ് സർക്കാർ തുടരണമെന്നും സൂചിപ്പിക്കുന്നു.The post മനോരമയും സമ്മതിക്കുന്നു; ഇടത് സർക്കാർ തുടരണം എന്ന് ; കണക്കുകൾ ഇതാ appeared first on Kairali News | Kairali News Live.