വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാദാപുരത്തും വടകരയിലും ബിജെപി നേതൃത്വത്തിന് കടുത്ത വെല്ലുവിളിയുയർത്തി വിമത നീക്കം ശക്തമാകുന്നു. നാദാപുരം മണ്ഡലത്തിലെ ബിജെപി മുൻ ജനറൽ സെക്രട്ടറി എൻ.പി. പത്മകുമാർ പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക വികാരം പരിഗണിക്കാതെ നേതൃത്വം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചതിൽ ഇരു മണ്ഡലങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്അതേസമയം, വടകര മണ്ഡലത്തിലും ബിജെപിക്ക് സമാനമായ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇവിടെ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി. ശ്യാംരാജിനെ വിമതനായി രംഗത്തിറക്കാൻ ഒരു വിഭാഗം ശ്രമിച്ചെങ്കിലും പത്രികാ സമർപ്പണ വേളയിൽ അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക തള്ളിയത് പാർട്ടിക്ക് താൽക്കാലിക ആശ്വാസമായി. എങ്കിലും സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെയുള്ള പ്രതിഷേധം വടകരയിലും പുകയുകയാണ്.ALSO READ : വി ഡി സതീശനില്ലാതെ ഏറ്റുമാനൂരിൽ പ്രചാരണ ബോർഡുകൾഇരു മണ്ഡലങ്ങളിലും പ്രവർത്തകരുടെ താൽപ്പര്യം അവഗണിച്ച് പുറത്തുനിന്നുള്ളവരെയും അടിച്ചേൽപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. നാദാപുരത്ത് പത്മകുമാറിനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങുന്നത് പാർട്ടിയുടെ വോട്ട് വിഹിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.The post നാദാപുരത്തും വടകരയിലും ബിജെപിക്ക് വിമത ഭീഷണി appeared first on Kairali News | Kairali News Live.