മനാമ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ, യുഡിഎഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി യുഡിഎഫ് ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മനാമയിൽ ചേർന്ന മലപ്പുറം ജില്ലാ യുഡിഎഫ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പുതിയ ഭാരവാഹികൾ:ചെയർമാൻ: ഇഖ്‌ബാൽ താനൂർകൺവീനർ: റംഷാദ് അയിലക്കാട്ട്രഷറർ: രഞ്ജിത് പടിക്കൽചീഫ് കോർഡിനേറ്റർ: അലി അക്ബർരക്ഷാധികാരികൾ: ഹബീബ് റഹ്‌മാൻ, ചെമ്പൻ ജലാൽ, അസൈനാർ കളത്തിങ്ങൽ, വി.എച്ച്. അബ്‌ദുള്ള.രൂപീകരണ യോഗത്തിൽ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക, ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ജില്ലാ കൺവെൻഷൻ നാളെ:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മലപ്പുറം ജില്ലാ യുഡിഎഫ് കൺവെൻഷൻ നാളെ മാർച്ച് 28 (ശനിയാഴ്ച) രാത്രി 9 മണിക്ക് ഓൺലൈനായി നടക്കും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം മുഖ്യപ്രഭാഷണം നടത്തും.മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെ 16 സ്ഥാനാർത്ഥികളും കൺവെൻഷനിൽ സംബന്ധിക്കുമെന്ന് ചെയർമാൻ ഇഖ്ബാൽ താനൂരും കൺവീനർ റംഷാദ് അയിലക്കാടും അറിയിച്ചു. പ്രവാസലോകത്തെ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.The post യുഡിഎഫ് ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു; തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.