നാണമുണ്ടോ ? മോഹവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തി മൂന്ന് വർഷം പിന്നിടുമ്പോഴും വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ ഹിമാചലിലെ കോൺഗ്രസ് സർക്കാർ

Wait 5 sec.

മോഹവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തി മൂന്ന് വർഷം പിന്നിടുമ്പോൾ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് ഹിമാചലിലെ കോൺഗ്രസ് സർക്കാർ. സ്ത്രീകൾക്ക് 1500 രൂപ സ്റ്റൈവൻഡ് ഉൾപ്പെടെയുള്ള വാഗാദാനങ്ങൾ ഇപ്പോഴും നിറവേറ്റാൻ ചിമാചൽ സർക്കാരിന് കഴിഞ്ഞിട്ടില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വാഗ്ദാനങ്ങൾ നിലവിൽ നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സുഖ്ബീന്ദർ സിംഗ് സുഖം സർക്കാർ. ഇതിനു പുറമേ സർക്കാർ ജീവനക്കാർക്ക് ശമ്പള വർധവ് വാഗ്ദാനം ചെയ്തിരുന്നവർ ഇപ്പോൾ ജീവനക്കാരുടെ ശമ്പളം 6 മാസത്തേക്ക് വെട്ടിക്കുറച്ചിട്ടുണ്ട്.Also read: വർഗീയതയും വിവാദങ്ങളും ആയുധമാക്കുന്ന യു.ഡി.എഫ്; എന്നിട്ട് ബിജെപി ഡീൽ എന്ന പച്ചനുണ സിപിഐഎമ്മിനെതിരെയുംകേരളത്തിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെൻഷൻ 3000 രൂപ ഉൾപ്പെടെ വലിയ വാഗ്ദാനങ്ങൾ മുന്നോട്ട് വെക്കുമ്പോൾ ഇതിലും വലിയ വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ച് അധികാരത്തിലെത്തിയ ഹിമാചൽ പ്രദേശിൽ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയാതെ മുഖം നഷ്ടപ്പെട്ടു നിൽക്കുകയാണ് സുഖ്ബീന്ദർ സിംഗ് സുഖു സർക്കാർ. അഞ്ചുലക്ഷം യുവജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കും, സ്ത്രീകൾക്ക് 1500 രൂപ സ്റ്റെപെൻഡ് നൽകും, ഓരോ വീടിനും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി, ഗ്രാമീണ മേഖലയിൽ മൊബൈൽ ക്ലിനിക്ക് ഇങ്ങനെ നീളുന്നതായുരുന്നു കോൺഗ്രസ് വാഗ്ദാനങ്ങൾ.Also read: കോൺ​ഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദിന്റെ ജാഥയ്ക്കൊപ്പം ​ഗുണ്ടാ സംഘംവാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന്റെ കൈയ്യിൽ പണമില്ലെന്നാണ് സർക്കാരിന്റെ ന്യായീകരണം. കേന്ദ്രസർക്കാർ വലിയതോതിൽ ഫണ്ട് വെട്ടിക്കുറച്ചതിനാൽ സമീപകാലത്തൊന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും സുഖ്ബീന്ദർ സിംഗ് സുഖു സർക്കാർ പറയുന്നു. സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും, ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയവർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതിലേക്കാണ് കടന്നത്.Also read: ബ്ലിങ്കിറ്റ് ഡെലിവെറി ബോയ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂർ; ‘സോംബി ഡ്രഗ്’ ഉപയോഗിച്ച് നിൽക്കുന്നതെന്ന് കമൻ്റ്, സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നിലെ സത്യമെന്ത്?ഐഎഎസ്, ഐപിഎസ്, ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ജീവനക്കാരുടെ ശമ്പളത്തിലാണ് സർക്കാർ കൈവെച്ചത്. 30 ശതമാനം മുതൽ മൂന്ന് ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. ശമ്പളവർധവ് പ്രതീക്ഷിച്ച ജീവനക്കാർക്ക് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇരുട്ടടിയാണ് ലഭിച്ചത്. കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധത്തിലും കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്യുന്നത് പോലെ ബദൽ മാർഗങ്ങൾ ആലോചിക്കാനും ഹിമാചൽ സർക്കാർ തയ്യാറല്ല. വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തി മൂന്ന് വർഷം കഴിയുമ്പോഴും നൽകിയ ഉറപ്പുകൾ പാലിക്കാൻ കഴിയാത്ത് കോൺഗ്രസാണ് കേരളത്തിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റിയ എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്നത്.The post നാണമുണ്ടോ ? മോഹവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തി മൂന്ന് വർഷം പിന്നിടുമ്പോഴും വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ ഹിമാചലിലെ കോൺഗ്രസ് സർക്കാർ appeared first on Kairali News | Kairali News Live.