തിരുവനന്തപുരം | മദ്‌റസാ പ്രവേശനോത്സവത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ സംഘടിപ്പിച്ച ‘ഫത്‌ഹേ മുബാറക്’ മദ്‌റസാ വിദ്യാരംഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വള്ളക്കടവ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു.ചടങ്ങിന്റെ ഭാഗമായി നടന്ന വിദ്യാരംഭത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി എന്നിവര്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്‍കി. വിദ്യാരംഭത്തില്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിക്കാനെത്തിയിരുന്നു.ചടങ്ങിന്റെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ സെബിന്‍ സമീദ് ഐ എ എസും സമസ്ത പൊതുപരീക്ഷയില്‍ ജില്ലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസയും വിതരണം ചെയ്തു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ജപ്പു അബ്ദുര്‍റഹ്മാന്‍ മദനി, ഡോ. നാസ്വിര്‍ ഹിശാമി, ശറഫുദ്ദീന്‍ പോത്തന്‍കോട്, കെ ഉമര്‍ മദനി, വി വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ജാബിര്‍ ജൗഹരി, സാബിര്‍ സൈനി, അന്‍സര്‍ ജൗഹരി, സിദ്ദീഖ് സഖാഫി ബീമാപള്ളി, ഹുസൈന്‍ മദനി, പീര്‍ മുഹമ്മദ് സഖാഫി പ്രസംഗിച്ചു.