അഞ്ച് തവണ വീതം ഐപിഎൽ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും ഏപ്രിൽ 13 മുതൽ ആരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടും.ഏപ്രിൽ 23 ന് മുംബൈയിലും മെയ് 2 ന് ചെന്നൈയിലും ആണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുക. സീസണിന്റെ ഷെഡ്യൂളിന്റെ ഒരു ഭാഗം ബിസിസിഐ ആദ്യം പുറത്തിറക്കിയിരുന്നു, എന്നാൽ പ്ലേഓഫുകൾ ഒഴികെയുള്ള മൽസരങ്ങളുടെ മുഴുവൻ ഷെഡ്യൂളും ബിസിസിഐ വ്യാഴാഴ്ച പുറത്തിറക്കുകയായിരുന്നു.നിലവിലെ ചാമ്പ്യന്മാരായ , റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഏപ്രിൽ 5 ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈയുമായി കൊമ്പുകോർക്കും. നിലവിലെ ചാമ്പ്യന്മാരായ ടീം മെയ് 10 നും മെയ് 13 നും റായ്പൂരിൽ നടക്കുന്ന രണ്ട് മത്സരങ്ങളിൽ മുംബൈ കൊൽക്കത്ത ടീമുകളെ നേരിടും.Also Read: ഗൗതം ഗംഭീറിനെ ലക്ഷ്യം വച്ചുള്ള ആക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി നിർദ്ദേശംധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സ് മെയ് 11, മെയ് 14, മെയ് 17 തീയതികളിൽ ഡൽഹി, മുംബൈ , ബെംഗളൂരു ടീമുകളുമായി ഏറ്റുമുട്ടും. ഈ ഘട്ടത്തിലെ എട്ട് ഡബിൾ ഹെഡർ മത്സരങ്ങളിൽ അവസാനത്തേതായ – മെയ് 24 ന് മുംബൈയിൽ നടക്കുന്ന മുബൈ -രാജസ്ഥാൻ പോരാട്ടവും , കൊൽക്കത്തയിൽ നടക്കുന്ന കൊൽക്കത്ത- ഡൽഹി മത്സരങ്ങളോടെ ലീഗ് ഘട്ടം അവസാനിkക്കും.The post ഐപിഎൽ 2026: ലീഗ് ഘട്ടത്തിൽ മുംബൈ ചെന്നൈയെയും ബെംഗളൂരുവിനെയും രണ്ട് തവണ നേരിടും appeared first on Kairali News | Kairali News Live.