ഒമാനിൽ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യം. രണ്ട് സ്ത്രീകളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ മഴക്കെടുതിയിൽ ഒമാനിലെ മരണം പത്തായി.മനാ വിലായത്തിൽ വാഹനം ഒഴുക്കിൽ പെട്ട് കാണാതായ സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുണ്ടായ അപകടത്തിൽ രണ്ട് സ്വദേശി സ്ത്രീകൾ മുങ്ങി മരിച്ചു.Also read: കൃഷ്ണാഷ്ടമിയുടെ ഇൻറർനാഷണൽ പ്രീമിയർ മോസ്കോയിൽവാദിയിലെ വെള്ളക്കെട്ടിൽ വീണ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിപ്പ് നൽകിയിട്ടുണ്ട്.English Summary: Three more people have died in Oman due to rain and flooding, raising the death toll to ten. An Omani man’s body was found after his vehicle was swept away in Al-Mana, while two women drowned in Ibri. Authorities warned the public to stay cautious amid ongoing bad weather.The post ഒമാനിൽ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യം appeared first on Kairali News | Kairali News Live.