ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഓളം’ തിരികെയെത്തുന്നു. 2018ൽ ഒരു ചെറിയ ഫ്ലീ മാർക്കറ്റ് ആയി തുടങ്ങിയ ഈ സംരംഭം ഇന്ന് തിരുവനന്തപുരത്തിന്റെ ഏറ്റവും വലിയ ക്രിയേറ്റേഴ്സ് ഫെസ്റ്റിവലായി വളർന്നിരിക്കുകയാണ്. ആറാം പതിപ്പായ ‘ഓളം 2026’, മാർച്ച് 27,28,29 തീയതികളിൽ വൈകിട്ട് മൂന്ന് മണി മുതൽ കനകക്കുന്നിൽ ആരംഭിക്കും.Also read: ഒമാനിൽ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യം30,000-ത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന ഈ മൂന്നു ദിവസ ഉത്സവം, ദക്ഷിണേന്ത്യയിൽ നിന്നുമുള്ള 120- തിലധികം വിൽപ്പനക്കാരെയും തിരുവനന്തപുരത്തെ 25-ലേറെ ചെറുകിട ബിസിനസ്സ് കമ്മ്യൂണിറ്റികളെയും ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുകയാണ്. 2018ൽ തിരുവനന്തപുരം കണ്ട ആദ്യ ഫ്ലീ മാർക്കറ്റായാണ് ‘ഓളം’ ആരംഭിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ മാത്രം പ്രവർത്തിച്ചിരുന്ന ചെറുകിട സംരംഭകർക്കും, സ്വതന്ത്ര സൃഷ്ടിക്കാർക്കും ആളുകളെ നേരിൽ കണ്ടുമുട്ടാനുള്ള ഒരു ഇടം നൽകുക എന്ന ആശയത്തിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് നഗരത്തിന്റെ ഏറ്റവും വലിയ ‘ക്രിയേറ്റേഴ്സ് ഫെസ്റ്റിവൽ’ ആയി വളർന്നിരിക്കുകയാണ്.Also read: വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽഓളം ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പ്രമേയം ‘ഹാപ്പിനസ് ഇക്കോണമി’ എന്നതാണ്.ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിതമാർഗം കണ്ടെത്തുന്നതിനൊപ്പം, സ്വന്തം സൃഷ്ടികളെ നേരിൽ പ്രേക്ഷകരിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ‘ഓളം’ ലക്ഷ്യമിടുന്നത്. സന്തോഷവും ഉപജീവനവും ഒരുമിച്ച് സൃഷ്ടിക്കുന്നു “ഹാപ്പിനസ് ഇക്കോണമി” എന്ന നൂതന ആശയം.ഉത്സവത്തിന്റെ ഹൃദയഭാഗമായ ‘ഓളം ബസാർ’ ഈ വർഷവും പ്രധാന ആകർഷണമാണ്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 120-ത്തിലധികം വിൽപ്പനക്കാർ ഭക്ഷണം, ഫാഷൻ, ആർട്ട്, ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വസ്തുക്കൾ ഇവിടെ അവതരിപ്പിക്കും. കുട്ടികൾക്കായി കഥകൾ, പപ്പറ്റ് ഷോകൾ, ബേബി റേവ് . കൂടാതെ ചെറുകിട സംരംഭകരായ കൊച്ചു കുട്ടികളുടെ സ്വന്തം സ്റ്റോളുകൾ ഇതെല്ലാം ഉൾക്കൊള്ളുന്ന ‘കുട്ടി ഓളം’ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു പ്രത്യേക അനുഭവമായിരിക്കും.Also read: മന്ത്രി അപ്പൂപ്പനുള്ളപ്പോൾ മിന്നുവിന് അങ്ങനെ ഒരു അവസ്ഥ വരില്ല; വൈറലായി അഞ്ചാം ക്ലാസുകാരിയുടെ ഉത്തരംഓളം ബസാറും കുട്ടി ഓളവും അടങ്ങുന്ന എട്ട് തീമാറ്റിക് സോണുകളിലൂടെ ആഘോഷം ഇതൾ വിരിയുന്നു. വെൽനെസ്, ഗെയിമിംഗ്, ക്രിയേറ്റേഴ്സ്, ഫുഡ്, മ്യൂസിക് & അൺവൈൻഡ് സോണുകൾക്കൊപ്പം, ജോബ് കുര്യൻ, When Chai Met Toast-ന്റെ അശ്വിൻ ഗോപകുമാർ, MyDesignation-ന്റെ സ്വരൂപ്-ഗോപിക, Eat At Trivandrum-ന്റെ അഞ്ജന-അർവിന്ദ് എന്നിവർ പങ്കെടുക്കുന്ന ‘ഓളം ടോക്ക്സും പ്രധാന ആകർഷണമാണ്.Also read: ‘ആർ.എസ്.എസിൻ്റെ വോട്ടു വാങ്ങി ജയിച്ചവർ ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം;നുണപ്രചാരണങ്ങൾക്കുള്ള മറുപടി ചരിത്രവും വസ്തുതകളുമാണ്’:മുഖ്യമന്ത്രിഈ വർഷത്തെ പ്രത്യേകതയായി മൂന്ന് ദിവസങ്ങളിലായി ‘ദി ഹൗസ് സോഷ്യൽ’ എന്ന സംഗീത പരിപാടിയും സംഘടിപ്പിക്കുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ദിവസവും വൈകുന്നേരം 6 മുതൽ 10 വരെ നടക്കുന്ന ഈ പരിപാടിയിൽ വിവിധ ശൈലികളിലുള്ള കലാകാരന്മാർ വേദി പങ്കിടും. മാർച്ച് 27ന് DAZI ft. JORJ, V3K, LETTISHA എന്നിവരുടെ പ്രകടനങ്ങളോടെയാണ് തുടക്കം. മാർച്ച് 28ന് THE IMBACHI, KALLA SHA, ANOHNUMOUSS, STIC, PIGBEE എന്നിവർ വേദിയിലെത്തും. മാർച്ച് 29ന് BONNY ABRAHAM, MINDBOOK, TEKNOT, 2CUTE2KILL, DJ SHEKHAR എന്നിവർ പങ്കെടുക്കുന്ന പരിപാടിയോടെ ഈ വർഷത്തെ ഓളം സമാപന നിമിഷങ്ങളിലേക്ക് കടക്കും.Also read: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ അടവുമായി കെസി വേണുഗോപാൽകേവലം ഒരുമേള മാത്രം അല്ല ഓളം, സൃഷ്ടികളുടെ ഒരു ആഘോഷമാണ്. ഇന്ന് ‘ഓളം’ അനുഭവിക്കുന്ന ഒരാൾ നാളെയൊരു സൃഷ്ടാവായി തിരികെ വരണമെന്ന ലക്ഷ്യത്തോടെയാണ് ‘ഓളം’ മുന്നോട്ടുപോകുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം സൗജന്യമാണ്. മറ്റ് സന്ദർശകർക്ക് ടിക്കറ്റുകൾ Skillbox വഴി ഓൺലൈനായി ലഭ്യമാണ്.The post പൊടിപൊടിക്കാം; ഓളം ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു appeared first on Kairali News | Kairali News Live.