ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശര്‍മ്മയെ കടുത്ത രീതിയിൽ വിമര്‍ശിച്ചു മുന്‍ ക്രിക്കറ്റ് താരവും യുവരാജ് സിംഗിന്റെ പിതാവുമായ യോഗ്രാജ് സിംഗ്. 2026 ടി 20 ലോകകപ്പിന് ശേഷം ഉള്ള അഭിഷേകിന്റെ ചില പ്രകടനങ്ങളെ വിമർശിച്ചു കൊണ്ടാണ് അദ്ദേഹം മുന്നോട്ട് വന്നത് . ശർമ്മയുടെ മനസ്സ് വേറെ എവിടെയോ ആണെന്നും അതാണ് അദ്ദേഹം കളിക്കളത്തിൽ പരാജയപ്പെടുവാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ടി 20 ലോകകപ്പിന്റെ ഫൈനലിൽ അർധസെഞ്ചുറി നേടിയെത്തെങ്കിലും ടൂർണമെന്റിലെ ശർമ്മയുടെ പ്രകടനം നിരാശാജനകമായിരുന്നു.Also Read: ഐപിഎൽ 2026: ലീഗ് ഘട്ടത്തിൽ മുംബൈ ചെന്നൈയെയും ബെംഗളൂരുവിനെയും രണ്ട് തവണ നേരിടുംറീലുകൾക്ക് പിന്നാലെ പോകാതെ കളിയിൽ ശ്രദ്ധിക്കാൻ സിംഗ് ശർമ്മയെ ഉപദേശിച്ചു. “അവൻ രാത്രി 9 മണിക്ക് ഉറങ്ങണം, രാവിലെ 5 മണിക്ക് എഴുന്നേറ്റ് ആയിരക്കണക്കിന് പന്തുക്കൾ നേരിട്ട് പരിശീലിക്കണം. എന്നാൽ മാത്രമേ യുവരാജ് സിംഗിനടുത്ത് എത്താൻ സാധിക്കൂ. അച്ചടക്കമുള്ള ക്രിക്കറ്റർമാർ മാത്രമേ മുന്നേറൂ. പക്ഷേ ഇന്ന് കളിക്കാർ പാർട്ടി, പെൺകുട്ടികൾ, പണം, ഷൂട്ടിംഗ് എന്നിവയിൽ കുടുങ്ങുന്നു,” സിംഗ് പറഞ്ഞു.The post “മനസ്സ് മറ്റെവിടെയോ ആണ്,” അഭിഷേക് ശർമ്മയ്ക്ക് യോഗരാജ് സിംഗിന്റെ വിമര്ശനം appeared first on Kairali News | Kairali News Live.