വികസനത്തിലെ ‘ഐബി’ ടച്ച് വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ ഇടതുമുന്നണി; ശക്തമായ പോരാട്ടവുമായി ഐബി സതീഷ്

Wait 5 sec.

ത്രികോണ മത്സരത്തിന് വേദിയാകുന്ന കാട്ടാക്കട നിലനിർത്താൻ ശക്തമായ പോരാട്ടവുമായി ഇടതു സ്ഥാനാർഥി ഐബി സതീഷ്. വികസനത്തിലെ ‘ഐബി ടച്ച്’ വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതു മുന്നണി. എം.ആർ.ബൈജുവാണ് യുഡിഎഫ് സ്ഥാനാർഥി. പികെ കൃഷ്ണദാസ് ബിജെപി സ്ഥാനാർഥിയായും ജനവിധി തേടുന്നു.പരിസ്ഥിതി സൗഹൃദത്തിലും വികസന മാതൃകയിലും മാതൃകയാണ് ഐബി സതീഷിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ കാട്ടാക്കടയുടെ വികസനത്തിൽ ഒരു ‘ഐബി’ ടച്ചുണ്ട്. സ്കൂളുകൾ ഹൈടെക്കായി. ആശുപത്രികൾ ആധുനിക ചികിസ്താ കേന്ദ്രങ്ങളായി. റോഡുകൾ വികസിച്ചു. ജലസമൃദ്ധിയും, കാർബൺ നൂട്രൽ പദ്ധതിയും ലോക ശ്രദ്ദേയമായി.Also read: ‘വ്യവസായസിന്റെ തലയിലെഴുത്ത് തിരുത്തിയ കൈ’; പി രാജീവിനെ പ്രശംസിച്ച് അശോകൻ ചരുവിൽഅതേസമയം ആഭ്യന്തര സംഘർഷത്തിൽ ആടിയുലയുകയാണ് കാട്ടാക്കടയിലെ യുഡിഎഫ്. കഴിഞ്ഞ തവണ മത്സരിച്ച മലയിൻകീഴ് വേണുഗോപാലിനെ അവസാന നിമിഷം തഴഞ്ഞു. പകരം വന്ന എം.ആർ.ബൈജുവിനെതിരെ നിയോജക മണ്ഡലം കമ്മിറ്റിയിൽ തന്നെ എതിർപ്പ് ഉയർന്നു. ഒരു വിഭാഗം നേതാക്കൾ പ്രവർത്തന രംഗത്ത് ഇപ്പോഴും സജീവമല്ല. എങ്കിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥനാർഥി എം.ആർ.ബൈജു.കഴിഞ്ഞ തവണ മത്സരിച്ച പികെ കൃഷ്ണദാസാണ് ഇത്തവണയുംബിജെപി സ്ഥാനാർഥി. എന്നാൽ പഴയ ആവേശം ഇത്തവണ ബിജെപി പ്രവർത്തകർക്ക് പോലുമില്ല. അതിന്റെ പ്രതിഫലനും ബിജെപി വോട്ടിലും ബാധിക്കുമെന്നാണ് സൂചനകൾThe post വികസനത്തിലെ ‘ഐബി’ ടച്ച് വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ ഇടതുമുന്നണി; ശക്തമായ പോരാട്ടവുമായി ഐബി സതീഷ് appeared first on Kairali News | Kairali News Live.