വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത ചമയ്ക്കാൻ നീക്കം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയ കൂട്ടായ്മയായ ‘ടീം നുണേശൻ’ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും, ദുരിതാശ്വാസ നിധി പിരിച്ചതിൽ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന കോൺഗ്രസിനെ വെള്ളപൂശാനുമാണ് ഈ നീക്കമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.ഞായറാഴ്ച വൈകുന്നേരം ഷിഫ്റ്റ് കഴിഞ്ഞ് തൊഴിലാളികൾ മടങ്ങിയ ശേഷം ടൗൺഷിപ്പ് സന്ദർശിച്ച റിപ്പോർട്ടർ, അവിടെ പണി നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം ശ്രമിച്ചതായാണ് കുറിപ്പിൽ പറയുന്നത്. കോൺഗ്രസ് – ലീഗ് പ്രവർത്തകരെയും ഏതാനും ദുരന്തബാധിതരെയും കൂട്ടി ‘പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നു’ എന്ന തരത്തിൽ തിങ്കളാഴ്ച ഒരു ‘ബ്രേക്കിംഗ് ബോംബ്’ പൊട്ടിക്കാനാണ് ചാനൽ ലക്ഷ്യമിടുന്നത്. ALSO READ : തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾക്ക് ഇനി ഓൺലൈൻ അനുമതി മാത്രം; അപേക്ഷകൾ സുവിധ പോർട്ടൽ വഴിമുമ്പ് സമാനമായ രീതിയിൽ പ്രചരിച്ച വ്യാജവാർത്തകളെ ദുരന്തബാധിതർ തന്നെ തള്ളിക്കളഞ്ഞിരുന്നതായും നിർമ്മാണം കൃത്യമായ പ്ലാനിംഗോടെയാണ് നടക്കുന്നതെന്നും ജില്ലാ ഭരണകൂടം നൽകിയ ഉറപ്പുകളിൽ തങ്ങൾ സംതൃപ്തരാണെന്നും അവർ മുൻപേ വ്യക്തമാക്കിയതാണെന്നും ടീം നുണേശൻ ചൂണ്ടിക്കാട്ടുന്നു.ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപംനാളെ ഏഷ്യാനെറ്റ് ന്യൂസ് നമ്മുടെ മുന്നിലേക്ക് ഞെട്ടിപ്പിക്കുന്ന ബ്രെയ്ക്കിങ് ന്യൂസായി പുറത്തിറക്കാൻ പോകുന്ന ഒരു വാർത്തയെ കുറിച്ചാണ് ഈ പോസ്റ്റ്..!സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം അനുഭവിക്കേണ്ടി വന്ന വയനാട് ദുരന്ത ബാധിതരുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ പണം പിരിച്ച് പുട്ടടിക്കുകയും ബാക്കി പണം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്ത് കൊണ്ട് ദുരന്ത ബാധിതരെ മാത്രമല്ല, കേരള പൊതുസമൂഹത്തെ പോലും വെല്ലുവിളിക്കുന്ന കോൺഗ്രസ് പാർടിയുടെ സമീപനം ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാന ചർച്ചാ വിഷയമായപ്പോൾ തന്നെ, വീട് നിർമ്മിച്ച് കൊടുക്കാൻ കൂട്ടാക്കാത്ത കോൺഗ്രസ് പാർടി ആദ്യം തന്നെ ചെയ്തത് സർക്കാരിന്റെ ടൗൺഷിപ്പിനെതിരെ വ്യാജ വാർത്തകൾ നിർമ്മിക്കുക എന്നതാണ്.പത്ത് ദിവസങ്ങൾക്ക് മുന്നേ നുണേശൻ നയിക്കുന്ന കോൺഗ്രസ് പാർടി പ്രചരിപ്പിച്ച വ്യാജവാർത്തയാണ് ഉദ്ഘാടന ശേഷം ടൌൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ് എന്ന പച്ചക്കള്ളം. ഇതിനെതിരെ ദുരന്ത ബാധിതർ തന്നെ രംഗത്ത് വന്നു. തങ്ങളെ മുൻകൂട്ടി അറിയിച്ച രീതിയിൽ കൃത്യമായി പണി നടക്കുന്നുണ്ടെന്നും, എല്ലാ ഒരുക്കങ്ങളോട് കൂടിയും പണികളൊക്കെ പൂർത്തിയായി മാത്രം ഞങ്ങൾ വീടുകളിലേക്ക് താമസമാക്കുമെന്നും, അതിനായുള്ള കാലമെത്രയാകുമെന്ന് തങ്ങളെ ജില്ലാ ഭരണകൂടവും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരും മുന്നേതന്നെ അറിയിച്ചതാണെന്നും, തങ്ങൾക്ക് യാതൊരു പരാതിയുമില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അവർ സാക്ഷ്യം പറഞ്ഞു. മാത്രമല്ല എല്ലാ മാസം ഒന്നാം തീയ്യതി കൃത്യമായി സർക്കാരിന്റെ പണം ഞങ്ങളുടെ അക്കൗണ്ടിൽ വരുന്നുണ്ടെന്നും സർക്കാർ ഞങ്ങളെ അത്രയും ചേർത്ത് പിടിക്കുന്നുണ്ടെന്നും അവർ നന്ദിപൂർവ്വം സ്മരിച്ചു. മാതൃഭൂമി ന്യൂസിനോട് ദുരന്തബാധിതർ സംസാരിക്കുന്ന ആ വീഡിയോ കമന്റിൽ നൽകുന്നു.ALSO READ : മീനച്ചൂടിലും സ്നേഹത്തണലിലൂടെ; കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എസ് ജയമോഹൻഒരിക്കൽ പൊളിഞ്ഞു പോയ അതേ ആരോപണം പൊടി തട്ടിയെടുത്ത് സംസ്ഥാന സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധതിരിക്കാനാണ് ശവക്കച്ചവടക്കാരായ കോൺഗ്രസുകാർ ഇപ്പോൾ ശ്രമിക്കുന്നത്. അതിന് കൂട്ട് പിടിച്ചതാവട്ടെ രാജീവ് ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റ് ന്യൂസിനെയും.ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലെ പഴയ കെഎസ്യു ജില്ലാ കമ്മിറ്റി അംഗവും നുണേശൻ ഗ്രൂപ്പിലെ കോൺഗ്രസുകാരനുമായ റോബിൻ എന്ന റിപ്പോർട്ടറുടേയും കുറച്ച് ലീഗ് – കോൺഗ്രസുകാരുടെയും നേതൃത്വത്തിൽ ടൌൺഷിപ്പ് സന്ദർശനമുണ്ടായിരുന്നു. സാധാരണ ഞായറാഴ്ച്ചകളിൽ വൈകുന്നേരം 5 മണിക്ക് കഴിയുന്ന ഒറ്റ ഷിഫ്റ്റ് മാത്രമാണ് ടൌൺഷിപ്പിൽ ജോലിക്കാരുള്ളത്. അത് മുൻകൂട്ടി അറിയാവുന്ന ഇവർ, 5 മണിക്ക് ശേഷം തൊഴിലാളികൾ പോയ ശേഷം, പ്രയോരിറ്റി പ്രകാരം ഏറ്റവും ഒടുവിൽ വീട് ലഭിക്കേണ്ട ചില ദുരന്ത ബാധിതരേയും കൂട്ടി ടൌൺഷിപ്പ് സന്ദർശിച്ച്, അവിടെ തൊഴിലാളികളില്ലെന്നും, പണികളൊന്നും നടക്കുന്നില്ലെന്നും വരുത്തിത്തീർക്കാനും അവരുടെ വികാരത്തെ കൂടി വിറ്റുകൊണ്ട് സംസ്ഥാന സർക്കാരിനും ടൌൺഷിപ്പിനുമെതിരെ തെരഞ്ഞെടുപ്പ് ബോംബ് പൊട്ടിക്കാനുമുള്ള പരിപാടിയാണ് ഇന്ന് നടത്തിയത്. ALSO READ : കെ സി വേണുഗോപാലിനും, കൊടിക്കുന്നിൽ സുരേഷിനും എതിരെയുള്ള കോഴ ആരോപണം ; കോൺഗ്രസ് ദേശീയ നേതൃത്വം മൗനം വെടിയണം : എം.വി. ഗോവിന്ദൻ മാസ്റ്റർനാളെ ഏഷ്യാനെറ്റ് ന്യൂസിലൂടെ സംസ്ഥാന സർക്കാരിനെതിരെ പൊട്ടിക്കാനുള്ള ബ്രെയ്ക്കിങ് ബോംബാണ് അവരിന്ന് സെറ്റിട്ട് തയ്യാറാക്കിയത്.ദുരന്ത ബാധിതരിൽ വീട് പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവരിൽ നിന്നും പ്രയോരിറ്റി അനുസരിച്ച് 410 വീടുകളുടെ നിർമ്മാണമാണ് ദ്രുതഗതിയിൽ നടക്കുന്നത്. താക്കോൽ ദാനം കഴിഞ്ഞ നൂറിലധികം വീടുകളുടെ ഫിനിഷിങ് വർക്കുകളും മറ്റു വീടുകളുടെ നിർമ്മാണവും ഊരാളുങ്കലിന്റെ നൂറ് കണക്കിന് തൊഴിലാളികൾ ദിനേന വിശ്രമമില്ലാതെ പൂർത്തിയാക്കുകയാണ്. ഈ ജോലികൾമുഴുവൻ പൂർത്തിയായ ശേഷം മാത്രം വീടുകളിലേക്ക് പോകാമെന്നു ദുരന്ത ബാധിതർ ഒന്നിച്ചെടുത്ത തീരുമാനമാണ്. അവിടെയാണ് കോൺഗ്രസിനെ രക്ഷിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് നാളെ ഈ കള്ളം ബ്രെയ്ക്ക് ചെയ്യാനായി പോകുന്നത്.ദുരന്ത ബാധിതരുടെ പേരിൽ മൂത്തതും യൂത്തുമായ കോൺഗ്രസുകാർ ആപ്പ് വച്ചും അല്ലാതെയും പിരിച്ച കോടികൾ കട്ട് നക്കി, ആ പാവപ്പെട്ട മനുഷ്യർക്ക് ഒരു കോഴിക്കോട് പോലും നിർമ്മിച്ചു നൽകാത്ത കാപാലികരെ സംരക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ പൊറോട്ട് നാടകമൊന്നും പോരാതെ വരും.തത്കാലം ഏഷ്യാനെറ്റ് ന്യൂസിന്റെ നാളത്തെ ബ്രെയ്ക്കിങ് ന്യൂസ് ഞങ്ങൾ ഇന്ന് തന്നെ ബ്രെയ്ക്ക് ചെയ്യുന്നു.-അഡ്മിൻസ്ടീം നുണേശൻThe post ഏഷ്യാനെറ്റിന്റെ ‘ബ്രേക്കിംഗ് ബോംബ്’ ചീറ്റുമോ? വയനാട് ടൗൺഷിപ്പിനെതിരെ വ്യാജവാർത്താ നീക്കമെന്ന് ആരോപണം; കോൺഗ്രസിനെ രക്ഷിക്കാൻ മാധ്യമ നാടകമെന്ന് ഫേസ്ബുക് പോസ്റ്റ് appeared first on Kairali News | Kairali News Live.