മൂന്നാറിൽ ഫോണിൽ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂന്നാർ എംജി നഗറിൽ നിർമ്മാണം നടക്കുന്ന ഹോംസ്റ്റേയിൽ മരപ്പണികൾക്കായി എത്തിയ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെ കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.The post ഫോണിൽ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു appeared first on Kairali News | Kairali News Live.