ഐപിഎല്ലിൽ ഇനി ‘ഡബിൾ ചെക്ക് ’ ഇല്ല! ഡിആർഎസ്സിൽ ബിസിസിഐയുടെ നിർണായക തീരുമാനം

Wait 5 sec.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡിആർഎസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം ) ഉപയോഗവുമായി ബന്ധപ്പെട്ട് നിർണായകമായ മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ. ഇനി മുതൽ ഒരു ടീമിന്റെ റഫറലിൽ സ്വമേധയാ അധിക “ഡബിൾ ചെക്കുകൾ” നടത്തില്ലെന്ന് ബോർഡ് ടീമുകളെ അറിയിച്ചു.പുതിയ നിർദേശപ്രകാരം, ഇനി മുതൽ ഏതെങ്കിലും ഐപിഎൽ ടീം മത്സരത്തിനിടയിൽ ഒരു റിവ്യൂ ആവശ്യപ്പെട്ടാൽ അമ്പയർ പരിശോധിക്കുന്നത് ടീം അപ്പീൽ ചെയ്ത വിഷയം മാത്രമായിരിക്കും. ടീം ആവശ്യപ്പെട്ട പിഴവിനെ കൂടാതെ മറ്റ് എന്തെങ്കിലും പിഴവുകൾ (വൈഡ്, നോ -ബോൾ) പരിശോധിക്കണമെങ്കിൽ എതിര്‍ ടീം തന്നെ സ്വന്തം റിവ്യൂ ഉപയോഗിച്ച് അത് ചോദ്യം ചെയ്യേണ്ടതായിരിക്കും.Also Read: വാങ്കഡെയിൽ റൺമഴ! മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് മിന്നുന്ന തുടക്കംപുതിയ പരിഷ്‌കാരം വഴി ഡിആർഎസ് പ്രക്രിയ കൂടുതൽ ലളിതവും വേഗത്തിലുള്ളതുമാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. റിവ്യൂവിന് വേണ്ടി ഒരുപാടു സമയം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല ടീമുകൾക്ക് ഇനി മുതൽ റിവ്യൂ ഉപയോഗിക്കുന്ന സമയം കൂടുതൽ തന്ത്രപരമായ സമീപനം സ്വീകരിക്കേണ്ടിവരും.The post ഐപിഎല്ലിൽ ഇനി ‘ഡബിൾ ചെക്ക് ’ ഇല്ല! ഡിആർഎസ്സിൽ ബിസിസിഐയുടെ നിർണായക തീരുമാനം appeared first on Kairali News | Kairali News Live.