എസ്ഡിപിഐ വോട്ട് തള്ളാതെ മുതിർന്ന സിപിഐഎം നേതാവ് എ വിജയരാഘവൻ. ആര് വോട്ട് തന്നാലും സ്വീകരിക്കും. ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പലരും വോട്ട് ചെയ്യും. പലരും ഓരോ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അത് ജനാധിപത്യ സമ്പ്രദായമാണെന്ന് എ വിജയരാഘവൻ പറഞ്ഞു.അതേസമയം വിഡി സതീശനെയും യുഡിഎഫിനെയും എ വിജയരാഘവൻ രൂക്ഷമായി വിമർശിച്ചു. വർഗീയ സ്വാധീനത്തിന്റെ അടിമയായി സതീശൻ നിൽക്കുന്നുവെന്ന് അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു. എക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന് സതീശൻ കരുതണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.ഭയങ്കര വിസ്മയം വരുന്നുണ്ട് എന്നാണ് വി ഡി സതീശൻ പറഞ്ഞത്. ബാക്കി വിസ്മയം അധികാരത്തിൽ വന്ന ശേഷം കാണാം എന്നായിരുന്നു. അധികാരത്തിൽ വരില്ല എന്ന് സതീശനു തന്നെ അറിയാമെന്നും അദേഹം കൂട്ടിച്ചേർത്തു.The post വർഗയതയുടെ മൊത്തകച്ചവടക്കാർ ആണ് യുഡിഎഫ്; വർഗീയത കേരളത്തിൽ വളരാത്തത് ഇടതുപക്ഷം ഉള്ളതിനാൽ: എ വിജയരാഘവൻ appeared first on ഇവാർത്ത | Evartha.