വമ്പിച്ച ജനപങ്കാളിത്തത്തോടെ കൊല്ലം അസംബ്ലി മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എസ് ജയമോഹന് സ്വീകരണ പര്യടനം. എൽഡിഎഫ് കാഞ്ഞാവെളി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടി കാഞ്ഞാവെളി സൗഹൃദ നഗറിൽ നിന്ന് രാവിലെ ആരംഭിച്ചു. പര്യടനം കടന്നു പോയ വഴികളിൽ തൊഴിലാളികളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനസഞ്ചയം ചുവപ്പ് മാലകളും കൊന്നപ്പൂക്കളും നൽകി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കയർ തൊഴിലാളി കേന്ദ്രങ്ങളിൽ ആവേശം പ്രകടമായിരുന്നു. തുറന്ന വാഹനത്തിൽ പുഞ്ചിരിയോടെ ജനങ്ങളെ അഭിവാദ്യം ചെയ്ത സ്ഥാനാർത്ഥിയെ പൂമാലയും ഷാളും അണിയിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ തിരക്കായിരുന്നു. ഇടയ്ക്ക് ജീപ്പിൽ നിന്നിറങ്ങി സ്ത്രീകളോടും കുട്ടികളോടും കുശലം പറഞ്ഞാണ് പര്യടനം നീങ്ങിയത്. നിയമ പോരാട്ടത്തിലൂടെ തങ്ങളുടെ മക്കൾക്ക് എം ബി ബി എസ് അഡ്മിഷൻ ഉറപ്പാക്കിയ ജയമോഹൻ സഖാവിനെ കശുവണ്ടി തൊഴിലാളികളായ സുലേഖയും ശ്യാമളയും സ്വീകരിച്ചത് വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സാമ്പ്രാണിക്കോടിയിൽ വൻ സ്വീകരണമാണ് ബോട്ട് ജീവനക്കാർ ഒരുക്കിയത്. ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ കലാജാഥയും അരങ്ങേറി. Also read : ലോകത്തിന് മാതൃകയായി കേരളം; വർഗീയതയുടെ മൊത്തക്കച്ചവടക്കാരായി യുഡിഎഫ് മാറുന്നു: എ. വിജയരാഘവൻഉച്ചകഴിഞ്ഞ് എൽ ഡി എഫ് തൃക്കരുവ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടി കുരുമ്പലമൂടിൽ നിന്ന് ആരംഭിച്ച് രാത്രി കാഞ്ഞിരംകുഴിയിൽ സമാപിച്ചു. നേതാക്കളായ എസ് സുദേവൻ, എ എം ഇക്ബാൽ, വി കെ അനിരുദ്ധൻ, കെ ജി ബിജു, ബി ജയന്തി, രഞ്ജു സുരേഷ്, അഡ്വ. എ രാജീവ്, എസ് ബിജു കുമാർ, എ ഇക്ബാൽ കുട്ടി, തൊടിയിൽ ലുക്മാൻ, കെ ദിലീപ് കുമാർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.The post മീനച്ചൂടിലും സ്നേഹത്തണലിലൂടെ; കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എസ് ജയമോഹൻ appeared first on Kairali News | Kairali News Live.