നിയമസഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി പുതിയ പരിഷ്കാരങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ . രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇനി മുതൽ സുവിധ (Suvidha) പോർട്ടൽ വഴി മാത്രമേ അനുമതി നൽകുകയുള്ളൂ. ഓഫ്‌ലൈൻ അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സംവിധാനത്തിലൂടെ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്തെ കാലതാമസം ഒഴിവാക്കാൻ സാധിക്കും.ALSO READ : മീനച്ചൂടിലും സ്നേഹത്തണലിലൂടെ; കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എസ് ജയമോഹൻഅപേക്ഷിക്കേണ്ട വിധംസ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും താഴെ പറയുന്ന പ്ലാറ്റ്‌ഫോമുകൾ വഴി അപേക്ഷ സമർപ്പിക്കാം:വെബ്സൈറ്റ്: suvidha.eci.gov.inമൊബൈൽ ആപ്പ്: എസിനെറ്റ് (ECINET)സമർപ്പിക്കേണ്ട രേഖകൾവാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് (PUCC), ഡ്രൈവിംഗ് ലൈസൻസ്, ടാക്സ് രസീത് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വീഡിയോ വാനുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ NOC, എം.സി.എം.സി സർട്ടിഫിക്കറ്റ്, പരസ്യ ഫീസ് രസീത് എന്നിവയും നിർബന്ധമാണ്.ALSO READ : ലോകത്തിന് മാതൃകയായി കേരളം; വർഗീയതയുടെ മൊത്തക്കച്ചവടക്കാരായി യുഡിഎഫ് മാറുന്നു: എ. വിജയരാഘവൻപ്രധാന നിർദ്ദേശങ്ങൾസ്റ്റാർ ക്യാമ്പയിനർമാരുടെ വാഹനങ്ങൾ, വീഡിയോ വാനുകൾ, പ്രചാരണ സാമഗ്രികൾ എത്തിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരിട്ട് അനുമതി നൽകുന്നത്. പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യാൻ ഒരു പാർട്ടിക്ക് പരമാവധി ആറ് വാഹനങ്ങൾ വരെ ഉപയോഗിക്കാം. എന്നാൽ ഇവ മൈക്ക് അനൗൺസ്‌മെന്റിനായി ഉപയോഗിക്കാൻ പാടില്ല. സ്റ്റാർ ക്യാമ്പയിനർമാരുടെ വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ പ്രത്യേക നിറത്തിലുള്ള അനുമതി പത്രം നിർബന്ധമായും പതിപ്പിച്ചിരിക്കണം.The post തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾക്ക് ഇനി ഓൺലൈൻ അനുമതി മാത്രം; അപേക്ഷകൾ സുവിധ പോർട്ടൽ വഴി appeared first on Kairali News | Kairali News Live.