ആരെയും വീഴ്ത്തും ഈ ടേസ്റ്റി ‘പൊട്ടറ്റോ നൂഡിൽസ്’

Wait 5 sec.

‌മാർക്കറ്റിൻ നിന്നും വാങ്ങുന്ന അൺഹെൽത്തി ഇൻസ്റ്റ്ൻഡ് ന്യൂഡിൽസ് കഴിച്ചു മടുത്തവരാണോ നിങ്ങൾ? അതോ ഈ കപ്പ് ന്യൂഡിൽസിനോട് നോ പറഞ്ഞിരിക്കുകയാണോ? ഏതായാലും ന്യൂഡിൽസ് കഴിക്കാൻ എപ്പോഴെങ്കിലും കൊതി തോന്നിയാൽ രണ്ടാമത് ആലോചിക്കണ്ട വേ​ഗം ഈ പൊട്ടറ്റോ ന്യൂഡിൽസ് തയ്യാറാക്കികോളൂ…ആവശ്യമായ ചേരുവകൾതൊലി കളഞ്ഞ ഉരുളക്കിഴങ് – 3 എണ്ണംഉപ്പ് – ആവശ്യത്തിന്വിനാ​ഗിരി – 1 ടേബിൾ സ്പൂൺഎണ്ണ – 2 ടേബിൾ സ്പൂൺവെളുത്തുള്ളി – 5 അല്ലിഇഞ്ചി – 1 കഷ്ണംഉള്ളി – ആവശ്യത്തിന്സോയ സോസ് –ടൊമാറ്റോ കെച്ചപ്പ്മല്ലി ഇല അരിഞ്ഞത് – ​ഗാർണിഷ് ചെയ്യാൻ ആവശ്യത്തിന്Also read : പെസഹായ്ക്ക് അപ്പം ഉണ്ടാക്കേണ്ടേ ? റെസിപ്പി ഇതാണേ നോക്കിവെച്ചോ…തയ്യാറാക്കേണ്ട വിധംആദ്യം തൊലി കളഞ്ഞ ഉരുളകിഴങ്ങ് ജൂലിയൻ (നീളത്തിന് കനം കുറച്ച്) രീതിയിൽ കട്ട് ചെയ്ത് മാറ്റി വയ്ക്കുക. ഇത് പാകം ചെയ്യാൻ ഒരു രണ്ട് കപ്പ് വെള്ളമെടുത്ത് പാനിൽ വെച്ച് ചൂടാക്കുക. അതിലേക്ക് ഈ മുറിച്ച് വെച്ച ഉരുളകിഴങ്ങ് ഉപ്പും വിനാ​ഗിരിയും ചേർത്ത് സ്റ്റാർച്ച് പുറത്ത് വരുന്നത് വരെ വേവിക്കുക. ഇനി അതിനെ വെള്ളത്തിൽ നിന്ന് എടുത്ത് തണുപ്പിക്കാനായി മാറ്റി വയ്ക്കുക.ഇനി പാനിൽ എണ്ണ ചൂടാക്കുക, അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. അത് ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് വേവിച്ച ഉരുള കിഴങ്ങ് ചേർത്ത് ഒപ്പം കെച്ചപ്പും സോസും ചേർത്ത് സാവധാനം ഇളക്കി ചൂടാകുമ്പോൾ സ്റ്റൗവിൽ നിന്നും മാറ്റി വെച്ച് മല്ലിയില വിതറി ചൂടോടെ കഴിക്കാം.The post ആരെയും വീഴ്ത്തും ഈ ടേസ്റ്റി ‘പൊട്ടറ്റോ നൂഡിൽസ്’ appeared first on Kairali News | Kairali News Live.