ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. പേസർ നഥാൻ എല്ലിസിനും ഇതിഹാസതാരം എം എസ് ധോണിക്കും പിന്നാലെ ദക്ഷിണാഫ്രിക്കൻ മധ്യനിര ബാറ്റർ ഡിവാൾഡ് ബ്രേവിസിനും പരിക്ക്. നാളെ ഗുവാഹതിയിൽ നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായുള്ള സീസണിലെ ആദ്യ പോരാട്ടത്തിൽ ധോണിയെപ്പോലെ ബ്രേവിസീനും പുറത്തിരിക്കേണ്ടി വരും. ബ്രേവിസ് സൈഡ് സ്ട്രെയിൻ കാരണം ആണ് ടീമിൽ നിന്ന് പുറത്തായതെന്ന് ചെന്നൈ ഔദ്യോഗികമായി സ്ഥിരീകരിച്ചു.Also Read: ഐപിഎൽ 2026: കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് 221 റൺസ് വിജയലക്ഷ്യംപരിശീലനത്തിനിടയിൽ സംഭവിച്ച പരിക്ക് മൂലം ബ്രേവിസിന് വിശ്രമം എടുക്കേണ്ടിവരുമെന്നും , അദ്ദേഹത്തിന്റെ ആരോഗ്യം പൂർണ്ണമായും വിണ്ടെടുത്ത ശേഷം മാത്രമേ മത്സരം കളിക്കാനാവൂ എന്നും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. ഏപ്രിൽ 3-ന് പഞ്ചാബ് കിങ്സിനെതിരെ, ബ്രേവിസ് കളിkക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. കഴിഞ്ഞ സീസണിലും ഇക്കഴിഞ്ഞ ടി 20 ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ ബ്രെവിസ് ജൂനിയർ എബിഡി എന്നാണ് അറിയപ്പെടുന്നത്. അതിവേഗത്തിൽ റൺസ് എടുക്കുന്ന താരത്തിന്റെ അസാന്നിധ്യം ചെന്നൈക്ക് തിരിച്ചടിയാവും.The post ഐപിഎല്ലിൽ ചെന്നൈയ്ക്ക് തിരിച്ചടി! പരിക്കേറ്റ ഡിവാൾഡ് ബ്രേവിസ് രാജസ്ഥാനെതിരെ കളിക്കില്ല appeared first on Kairali News | Kairali News Live.