ഐപിഎൽ 2026 സീസണിന് മുന്നോടിയായി ടീമുകളുടെ നായകന്മാർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ബിസിസിഐ. മത്സരങ്ങൾക്കിടയിൽ ഉണ്ടാകുന്ന “അപൂർണ്ണ ക്യാച്ചുകൾ ” സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും നായകന്മാർക്ക് ബിസിസിഐ മുന്നറിയിപ്പു നൽകിയതായി ആണ് റിപ്പോർട്ടുകൾ.നായകന്മാരുടെയും ടീം മാനേജ്മെന്റികളുടെയും യോഗത്തിൽ ഫീൽഡിംഗ് നിയമങ്ങൾ കൂടുതൽ വ്യക്തമായി പാലിക്കുന്നതിന്റെ പ്രാധാന്യം ചർച്ചയായി എന്നാണ് റിപ്പോർട്ട്. ക്യാച്ചുകൾ, പ്രത്യേകിച്ച് ബൗണ്ടറിയ്ക്ക് സമീപമുള്ള ക്യാച്ചുകൾ, ഗ്രൗണ്ടിംഗ് നിയമങ്ങൾ എന്നിവയിൽ കൂടുതൽ കർശന സമീപനം സ്വീകരിക്കണമെന്നതാണ് ബിസിസിഐയുടെ തീരുമാനം.Also Read: ഇടതുപക്ഷത്തോടൊപ്പം പാറ പോലെ ഉറച്ചു നിന്ന നേതാവാണ് ജോസ് കെ. മാണിയെന്ന് മുഖ്യമന്ത്രിനിയമലംഘനങ്ങൾ നടത്തിയാൽ ടീമുകൾക്ക് പിഴയും മറ്റ് ശിക്ഷകളും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ക്യാച്ച് എടുത്തുവെന്ന് പൂർണ്ണമായും ഉറപ്പാക്കാതെ ആഘോഷിക്കുന്ന സംഭവങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.യോഗത്തിൽ ബാറ്റ് പരിശോധന, ബോൾ മാറ്റം, ഫീൽഡിംഗ് നിയന്ത്രണങ്ങൾ തുടങ്ങിയ സാങ്കേതിക വിഷയങ്ങളും ചർച്ചയാക്കിയതായി റിപ്പോർട്ടുണ്ട്. പുതിയ സീസണിൽ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ബിസിസിഐ തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.The post അപൂർണ്ണ ക്യാച്ചുകൾക്ക് അപ്പീൽ ചെയ്‌താൽ ഇനി പണികിട്ടും; ഐപിഎൽ നായകന്മാർക്ക് ബിസിസിഐയുടെ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.