13 വർഷത്തെ വേദനയ്ക്ക് അന്ത്യം; ഇന്ത്യയിൽ ആദ്യമായി ദയാവധം അനുവദിക്കപ്പെട്ട ഹരീഷ് റാണ വിടവാങ്ങി

Wait 5 sec.

ന്യൂഡൽഹി | പന്ത്രണ്ട് വർഷത്തിലേറെയായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണ അന്തരിച്ചു. ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് കോടതി അനുമതി നൽകിയ വ്യക്തിയാണ് ഹരീഷ്. ഡൽഹി എയിംസ് (AIIMS) ആശുപത്രിയിലായിരുന്നു അന്ത്യം. 2013-ൽ ചണ്ഡിഗഡ് പാനിപത് സർവകലാശാലയിൽ ബി ടെക് വിദ്യാർത്ഥിയായിരിക്കെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ വെജിറ്റേറ്റീവ് സ്റ്റേറ്റിൽ കഴിഞ്ഞിരുന്ന ഹരീഷ് കൃത്രിമ ഭക്ഷണത്തിലൂടെയും ഓക്സിജനിലൂടെയുമാണ് ജീവൻ നിലനിർത്തിയിരുന്നത്.ഹരീഷിന്റെ ദയാവധത്തിന് അനുമതി നൽകിക്കൊണ്ട് മാർച്ച് 11-നാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. തുടർന്ന് മാർച്ച് 14-ന് ഹരീഷിനെ എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെ വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ ഘട്ടം ഘട്ടമായാണ് ജീവൻരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കിയത്.ഹരീഷിന്റെ കുടുംബം നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരീഷിന്റെ ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ദയാവധത്തിന് അനുമതി നൽകിയത്. ഭാവിയിൽ ഇത്തരം കേസുകളിൽ കൃത്യമായ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.SummaryHarish Rana, the first individual in India to be legally permitted passive euthanasia, passed away at AIIMS Delhi after spending 13 years in a vegetative state. Following a landmark Supreme Court ruling on March 11, doctors carefully withdrew life support in accordance with established medical protocols. The case serves as a significant milestone in India’s legal and medical history regarding the right to die with dignity.