കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗം ഇന്ന് വലിയൊരു കുതിച്ചുചാട്ടത്തിലാണ്. ഓണപ്പരീക്ഷ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾക്കായി കുട്ടികൾ കാത്തിരിക്കേണ്ടി വന്നിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പുസ്തക വിതരണത്തിലുണ്ടായ കാലതാമസം വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. പഠനം പകുതിയാകുമ്പോഴും പുസ്തകം കയ്യിലില്ലാത്ത അവസ്ഥ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു.ALSO READ: ഒരു രാത്രി കൊണ്ട് ഇല്ലാതായ സ്കൂളിൽ നിന്ന് ഹൈടെക് ക്ലാസ് മുറികളിലേക്ക്; പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ 10 വർഷങ്ങൾഎന്നാൽ ഇന്ന് ചിത്രം മാറി. ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകൾ പാഠപുസ്തക വിതരണത്തെ അടിമുടി പരിഷ്കരിച്ചു. സ്കൂൾ തുറക്കുന്നതിന് മാസങ്ങൾക്ക് മുൻപേ തന്നെ അച്ചടി പൂർത്തിയാക്കി, മധ്യവേനൽ അവധിക്കാലത്ത് തന്നെ പുസ്തകങ്ങൾ കുട്ടികളുടെ കയ്യിലെത്തുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. കൃത്യമായ ആസൂത്രണത്തിലൂടെയും കെ.ബി.പി.എസ് (KBPS) പോലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെയും പഠനം തടസ്സമില്ലാതെ തുടങ്ങാൻ ഇന്ന് നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നു. വിദ്യാലയങ്ങൾ തുറക്കുമ്പോൾ പുതിയ പുസ്തകത്തിന്റെ മണവുമായി ക്ലാസിലിരിക്കാൻ കഴിയുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണ്.The post ഓണപ്പരീക്ഷ കഴിഞ്ഞാലും വരാത്ത പുസ്തകങ്ങൾ ഇനി ഓർമ്മ; പുതിയ പാഠപുസ്തകത്തിന്റെ മണവുമായി കുട്ടികൾ ക്ലാസുകളിലേക്ക് appeared first on Kairali News | Kairali News Live.