‘പന്ത് നിങ്ങളുടെ കോർട്ടിലാണ്’; സതീശനെ സംവാദത്തിന് വിളിച്ച് നുണേശൻ 4.0 ടീം

Wait 5 sec.

കേരളത്തിലെ വികസനത്തെ കുറിച്ച് മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ് എന്ന് അറിയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെട്ടിലാക്കി ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയെ സംവാദത്തിന് വിളിക്കും മുൻപ് വി. ഡി. സതീശൻ നുണേശൻ പേജിലെ നുണകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് തയ്യാറാക്കേണ്ടത് എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മൂന്ന് തവണയാണ് വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റ് പൂട്ടിച്ചത്. അതുകൊണ്ട് തന്നെ ആ പേജിൽ പങ്കുവെയ്ക്കുന്ന കാര്യങ്ങളാണ് ആദ്യം ചർച്ചചെയ്യേണ്ടത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:പ്രതിപക്ഷ നേതാവ് പറഞ്ഞ നുണകളെ ഡിജിറ്റൽ തെളിവുകളോടെ അവതരിപ്പിക്കുന്ന ഈ പേജ് മൂന്ന് തവണയാണ്‌ വി. ഡി. സതീശൻ ഇടപ്പെട്ട് പൂട്ടിച്ചത്.മുഖ്യമന്ത്രിയെ സംവാദത്തിന് വിളിക്കും മുൻപ് വി. ഡി. സതീശൻ ഈ നുണകളുമായി ബന്ധപ്പെട്ട സംവാദത്തിനാണ് മുതിരേണ്ടത്.ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് ഞങ്ങൾ ചെയ്ത നിങ്ങളുടെ നുണകളെ പൊളിച്ച നൂറുകണക്കിന് വീഡിയോകളുടെ വസ്തുതകളെ കുറിച് സംവാദത്തിനുണ്ടോ.. നിങ്ങൾ കള്ളം പറയുന്ന ഒരാളാണ് എന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെട്ടിരിക്കെ അത് മാറ്റിയെടുക്കാൻ നിങ്ങൾക്കുള്ള അവസരമാണ്…സ്ഥലവും തീയതിയും നിങ്ങൾ പറഞ്ഞാൽ മതി ഈ പേജിന്റെ പ്രതിനിധികളെ അയക്കാം.. പന്ത് നിങ്ങളുടെ കോർട്ടിലാണ്..കാത്തിരിക്കുന്നു.,!!-ടീം നുണേശൻ 4.0The post ‘പന്ത് നിങ്ങളുടെ കോർട്ടിലാണ്’; സതീശനെ സംവാദത്തിന് വിളിച്ച് നുണേശൻ 4.0 ടീം appeared first on Kairali News | Kairali News Live.