വിനോദസഞ്ചാരത്തിന്റെ മറവിൽ മൃഗങ്ങളോട് കാട്ടുന്ന ക്രൂരതകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. റഷ്യൻ ആർട്ട് ഫോട്ടോഗ്രാഫറായ ജൂലിയ ബുരുലേവ ജയ്പൂരിൽ നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജസ്ഥാന്റെ സാംസ്കാരിക അടയാളമായ ആനയെ പൂർണ്ണമായും കടും പിങ്ക് നിറത്തിലുള്ള ചായം പൂശി മോഡലിനൊപ്പം നിർത്തി ഫോട്ടോഷൂട്ട് നടത്തിയതാണ് മൃഗസ്നേഹികളെയും നെറ്റിസൺസിനെയും ചൊടിപ്പിച്ചിരിക്കുന്നത്.രാജസ്ഥാന്റെ വാസ്തുവിദ്യയും നിറങ്ങളും ക്യാമറയിൽ പകർത്താൻ എത്തിയ ജൂലിയ, ആനകളെ നഗരത്തിന്റെ പ്രധാന ചിഹ്നമായി കണ്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. ആനകളുടെ ചർമ്മം വളരെ സെൻസിറ്റീവ് ആണെന്നിരിക്കെ, വെറും ദൃശ്യഭംഗിക്കായി ഒരു ജീവിയോട് ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് പലരും കുറിച്ചു.ALSO READ : ഈ ജെൻസിയുടെ ഒരു കാര്യം; ജെൻസിയുടെ മിനിമം ചിലവ് കേട്ടാൽ നിങ്ങൾ അതിശയിക്കുംചിത്രങ്ങൾ വിവാദമായതോടെ വിശദീകരണവുമായി ജൂലിയ രംഗത്തെത്തി. താൻ ഉപയോഗിച്ചത് പൂർണ്ണമായും ജൈവ നിറങ്ങളാണെന്നും ആനയ്ക്ക് യാതൊരു വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നുമാണ് അവരുടെ അവകാശവാദം. നാട്ടുകാർ ആനകളെ ഉത്സവങ്ങൾക്കായി അലങ്കരിക്കാറുണ്ടെന്നും അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ആനയെ പിങ്ക് നിറത്തിൽ ചായം പൂശിയതെന്നും ബുരുലേവ കൂട്ടിച്ചേർത്തു. ഇതിനായി കൃത്യമായ അനുമതി വാങ്ങിയിട്ടുണ്ടെന്നും ഒരു മൃഗത്തെയും താൻ ഉപദ്രവിച്ചിട്ടില്ലെന്നും ജൂലിയ വാദിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ ഈ വിശദീകരണത്തിൽ തൃപ്തരല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസും അത്യാധുനിക എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളും ലഭ്യമായ ഈ കാലഘട്ടത്തിൽ എന്തിനാണ് ഒരു മിണ്ടാപ്രാണിയെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് എന്നാണ് ഭൂരിഭാഗം പേരുടെയും ചോദ്യം.ALSO READ : ബ്ലിങ്കിറ്റ് ഡെലിവെറി ബോയ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂർ; ‘സോംബി ഡ്രഗ്’ ഉപയോഗിച്ച് നിൽക്കുന്നതെന്ന് കമൻ്റ്, സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നിലെ സത്യമെന്ത്?ഫോട്ടോഷൂട്ടിനെതിരെ രൂക്ഷമായ ഭാഷയിലാണ് കമന്റ് ബോസ്ഉകളിൽ കമന്റുകൾ നിറയുന്നത്. ടൂറിസം എന്നാൽ എത്തുന്ന ഇടങ്ങളിലെ സകലതിനെയും സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാനുള്ള ലൈസൻസ് അല്ലെന്ന് പലരും തുറന്നടിച്ചു. ആനകളുടെ ചർമ്മത്തിന് ചൂട് താങ്ങാൻ പ്രയാസമാണെന്നും ഇത്തരം കൃത്രിമ നിറങ്ങൾ അവയെ കൂടുതൽ അസ്വസ്ഥരാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ സംസ്കാരത്തെയും മൃഗക്ഷേമത്തെയും ഒരുപോലെ അവഹേളിക്കുന്ന നടപടിയാണിതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നു. ഇതോടെ നൈതിക ടൂറിസത്തെ (Ethical Tourism) കുറിച്ചും മൃഗങ്ങളെ വിനോദസഞ്ചാര മേഖലയിൽ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. View this post on Instagram A post shared by Julia Buruleva (@julia.buruleva)The post കലയോ അതോ ക്രൂരതയോ? ജയ്പൂരിൽ ആനയ്ക്ക് പിങ്ക് പെയിന്റടിച്ച് വിദേശി ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു! appeared first on Kairali News | Kairali News Live.