പത്തനംതിട്ട | കേന്ദ്രത്തില്‍ ബിജെപി ചെയ്യുന്നതാണ് കേരളത്തില്‍ എല്‍ഡിഎഫ് ചെയ്യുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംകേരളത്തില്‍ എല്‍ഡിഎഫ് ഭരണം വരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. .നിരന്തരം ക്ഷേത്രങ്ങളെപറ്റി സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നില്ല. സിപിഎം നേതാക്കള്‍ സ്വര്‍ണം കവര്‍ന്ന കാര്യം പ്രധാന മന്ത്രി മിണ്ടുന്നില്ല. അന്വേഷണം നടക്കുന്നുണ്ടങ്കിലും ഒരു ഭീഷണിയുമില്ലന്ന് സിപിഎമ്മിന് അറിയാം.ബിജെപി അവരെ എതിര്‍ക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവും നടത്തുന്നില്ല. ഇത് ഡീലിന്റെ തെളിവാണ്. എനിക്കെതിരെ 36 കേസുകളുണ്ട്. ബിജെപി എന്നെ ആക്രമിക്കുകയാണ്. 55 മണിക്കൂര്‍ ഇടതടവില്ലാതെ ചോദ്യം ചെയ്തിട്ടുണ്ട്.മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം അദാനിക്ക് കീഴടങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കും. കേരളത്തിലെ എല്‍ഡിഎഫ് ഇടത് സ്വഭാവം അല്ല സ്വീകരിക്കുന്നത്. ബിജെപിയെ പോലെ കുത്തകകളെ സഹായിക്കുകയാണ്. റബര്‍ കര്‍ഷകരുടെ നഷ്ടം പരിഹരിക്കാന്‍ എല്‍ഡിഎഫ് ഒന്നും ചെയ്തില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കും. യുഡിഎഫ് മുന്നോട്ട് വച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കേരളത്തെ ആരോഗ്യരംഗത്തെ പരിവര്‍ത്തനം ചെയ്യും. യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കും. പ്രായമായവര്‍ക്കുവേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു