മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. രാത്രി 8 മണിക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൂം (Zoom) വഴിയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.കോഴിക്കോട് ജില്ലയിലെ യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വിപുലമായ സംഗമം ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ഥാനാർത്ഥികളുമായി പ്രവാസി വോട്ടർമാർക്ക് സംവദിക്കുന്നതിനുമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് ബഹ്‌റൈൻ യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലയിലെ മുഴുവൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും കൃത്യസമയത്ത് തന്നെ സൂം മീറ്റിംഗിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. യുഡിഎഫിന്റെ വിജയത്തിനായി പ്രവാസലോകത്ത് നിന്ന് നൽകാവുന്ന പരമാവധി പിന്തുണ ഉറപ്പാക്കുകയാണ് കൺവെൻഷന്റെ ലക്ഷ്യം.The post ബഹ്‌റൈൻ കോഴിക്കോട് ജില്ലാ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.