കേന്ദ്ര സർക്കാരിന്റെ എഫ്സിആർഎ നിയമം നിലവിൽ വരുന്നത് സഭയെ വലിയ നിലയിൽ ബുദ്ധിമുട്ടിക്കുമെന്നും, കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ തുറന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുെന്നും മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ചൂണ്ടിക്കാണിച്ചു. എഫ്സിആർഎ നിലവിലുള്ള നിയമങ്ങൾ കർശനമാണ്, അത് കൃത്യമായി പാലിച്ചാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പുതിയ നിയമം ആശങ്കയാണ്, അടിയന്തരമായി ഇത് പിൻവലിക്കണം. സഭകൾ ഇതുവരെ ചെയ്തതും, ചെയ്ത് കൊണ്ടിരിക്കുന്നതും മുടങ്ങുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. നിലവിൽ സഭയുടെ പല കാര്യങ്ങളും ബ്ലോക്ക് ചെയ്ത് അവസ്ഥയിലാണ്. ഇത് മറ്റ് സഭകളുമായി കൂടിയാലോചന നടത്തും, ഓർത്തഡോക്സ് സഭയുടെ മുന്ന് അക്കൗണ്ട് മരവിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.Also read : ഒരു രാത്രി കൊണ്ട് ഇല്ലാതായ സ്കൂളിൽ നിന്ന് ഹൈടെക് ക്ലാസ് മുറികളിലേക്ക്; പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ 10 വർഷങ്ങൾരാജീവ് ചന്ദ്രശേഖറിനോട് വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടും പരിഹാരം ഉണ്ടായില്ല. ന്യൂനപക്ഷ സമീപനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമാണോ ഈ നീക്കം എന്ന് സംശയിക്കുന്നു. ബിജെപിക്ക് ഈ വിഷയത്തിൽ ഇരട്ടതാപ്പ് ആണോ എന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയെ സന്ദർശിക്കുന്ന നേതാക്കളെയും നല്ല നിലയിൽ സ്വീകരിച്ചു, എന്നിട്ട് സഭയെ വീർപ്പുമുട്ടിക്കുന്ന അവസ്ഥയിലേക്കാണ് ഇപ്പോൽ കാര്യങ്ങൾ പോകുന്നത്. ആശങ്കപ്പെടേണ്ട എന്ന് ജോർജ് കുര്യൻ പറയുന്നു പക്ഷെ അതിന്റെ ഒരു സൂചനയും ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.The post എഫ്സിആർഎ ബില്ല്: “കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ പ്രതിഷേധവുമായി മുന്നോട്ട് പോകും”; മുന്നറിയിപ്പുമായി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ appeared first on Kairali News | Kairali News Live.