ഐപിഎല്ലിലെ ചെന്നൈയുടെ മഞ്ഞ ജേഴ്സിയിലുള്ള തന്റെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ഇന്ന് വൈകുന്നേരം ഇറങ്ങുമ്പോൾ മറുവശത്ത് നിൽക്കുക തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസ് ആകും. ഗുവാഹത്തിയിലെ ബാർസപറ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം നടക്കുന്ന മത്സരത്തിൽ ലീഗിൽ പുതിയ അധ്യായത്തിനു തുടക്കമിടുക സാംസൺ മാത്രമായിരിക്കില്ല,അടുത്ത കാലത്തെ പരാജയങ്ങളിൽ നിന്നും നിരാശകളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും കൂടിയാണ്.ടി 20 ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെന്റായ താരത്തിനു വലിയ ഉത്തരവാദിത്വം ആണ് പുതിയ ടീമിൽ ഉണ്ടാവുക. ബാറ്റിങ്ങിൽ നായകൻ ഋതുരാജ് ഗായകവേദിനൊപ്പം ടീമിന്റെ നെടുംതൂണാവുക മാത്രമല്ല സഞ്ജുവിന്റെ കടമ. പരിക്കേറ്റ് വിശ്രമത്തിലായ ഇതിഹാസതാരം ധോനിക്ക് പകരം വിക്കറ്റ് കീപ്പർ വേഷവും സഞ്ജുവിനു ഏറ്റെടുക്കേണ്ടി വരും.Also Read: കാമറൂൺ ഗ്രീൻ വിവാദത്തിനിടെ, ഐപിഎല്ലിൽ മറ്റൊരു താരത്തോട് ബൗൾ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയതാൻ ഒരു ദശകത്തിലേറെ പ്രതിനിധീകരിക്കുകയും നയിക്കുകയും ചെയ്ത രാജസ്ഥാനെതിരെ സഞ്ജു എങ്ങനെ കളിക്കുമെന്നത് ആരാധകരിൽ കൗതുകമുണർത്തുന്ന ചോദ്യമാണ്. മറുവശത്ത് സഞ്ജുവടക്കമുള്ള ചെന്നൈ താരങ്ങൾക്ക് നേരിടേണ്ടി വരിക സഞ്ജുവിന് പകരമായി ചെന്നൈയിൽ നിന്നും രാജ്‌സഥാനിലേക്കു പോയ രവീന്ദ്ര ജഡേജയെയാവും.The post ഐപിഎല്ലിൽ ഇന്ന് ചെന്നൈയ്ക്കായ് അരങ്ങേറാൻ സഞ്ജു സാംസൺ ; എതിരാളികൾ പഴയ ടീമായ രാജസ്ഥാൻ റോയൽസ് appeared first on Kairali News | Kairali News Live.