കുട്ടികളിലെ ആസ്ത്മ തിരിച്ചറിയലും ചികിത്സയും; അറുപതോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്ത ശില്പശാല കോഴിക്കോട് സംഘടിപ്പിച്ചു

Wait 5 sec.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കോഴിക്കോട് ശാഖയും ഐ എ പി നാഷണൽ റെസ്പിറേറ്ററി ചാപ്റ്ററും സംയുക്തമായി കുട്ടികളിലെ ആസ്ത്മ ചികിത്സ എന്ന വിഷയത്തിൽ സീ ഷെൽ ഹോട്ടലിൽ ശില്പശാല സംഘടിപ്പിച്ചു. രാജ്യാന്തര ഫാക്വൽറ്റി ഡോ കൃഷ്ണമോഹൻ( കോഴിക്കോട് ), ഡോ നിമ്മി ജോസഫ് ( എറണാകുളം ), ഡോ സിഞ്ജന ഭട്ട് (മംഗ്ലൂർ ), ഡോ സൗരവ് ജെയിൻ(ബാംഗ്ലൂർ )എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. Also read : വേനലിൽ കണ്ണിനും പ്രത്യേക സംരക്ഷണം വേണം; ഇതൊക്കെ ശ്രദ്ധിക്കാംഅതിനു ശേഷം ആസ്ത്മ കണ്ടുപിടിക്കാനും ചികിൽസിക്കാനും ഉപയോഗിക്കുന്ന വ്യത്യസ്ത ഉപകരണങ്ങളെ കുറിച്ച് അവബോധനം നൽകി. അറുപതോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്ത ഈ പരിപാടിയിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കോഴിക്കോട് ശാഖ സെക്രട്ടറി ഡോ. സജ്‌ന സഈദ് സ്വാഗതവും ട്രഷറർ ഡോ ജിഷിൻ അഹ്‌മദ്‌ നന്ദിയും പറഞ്ഞു.The post കുട്ടികളിലെ ആസ്ത്മ തിരിച്ചറിയലും ചികിത്സയും; അറുപതോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്ത ശില്പശാല കോഴിക്കോട് സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.