നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച വിവരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ആണ് പത്രക്കുറിപ്പുലൂടെ അറിയിച്ചത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in -ഇൽ വോട്ടർ പട്ടിക ലഭ്യമാണ്. വെബ്സൈറ്റിൽ ലഭ്യമാകുന്നത് കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭ്യമാക്കും.Also Read: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്; പവർകട്ട് ഒഴിവാക്കി കെഎസ്ഇബിഅംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താമെന്നും പത്രക്കുറിപ്പിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.നേരത്തെ, മാർച്ച് 15നു വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും. വോട്ടെണ്ണൽ മെയ് 4-നായിരിക്കും. കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകൾ ആണ് തിരെഞ്ഞെടുപ്പിൽ സുഗമമായ നടത്തിപ്പിനായി ഉണ്ടാവുക.The post പേര് പട്ടികയിൽ ഉണ്ടോ? കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു appeared first on Kairali News | Kairali News Live.