ശബരിമല സ്വർണ മോഷണ കേസ്; എസ്ഐടിക്ക് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

Wait 5 sec.

ശബരിമല സ്വർണ്ണ മോഷണ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് കോടതി സാവകാശം നൽകിയത്. സ്വർണ്ണ പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം വൈകുന്ന സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയെ സമീപിച്ചത്. ജംഷഡ്പൂരിലെ ലാബ് അധികൃതർ പരിശോധനാഫലം തയ്യാറാക്കാൻ വൈകുമെന്ന് അറിയിച്ചതായി എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം വേണമെന്ന ആവശ്യം കോടതി പരിഗണിച്ചത്.Also read : പേര് പട്ടികയിൽ ഉണ്ടോ? കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കേസിന്റെ അടുത്ത പരിഗണന മെയ് 18-ലേക്ക് മാറ്റിയിരിക്കുകയാണ്. അതുവരെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് കോടതി സമയം നീട്ടി നൽകി. അയൽ സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണ നടപടികൾ എസ്‌ഐടി ഇതിനകം പൂര്‍ത്തിയാക്കിയതായി അറിയിച്ചു. അതേസമയം, എസ്‌ഐടി നടത്തുന്ന അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. അന്വേഷണം ശരിയായും ചിട്ടയോടും മുന്നോട്ട് പോകുന്നുവെന്ന് കോടതി വിലയിരുത്തി.The post ശബരിമല സ്വർണ മോഷണ കേസ്; എസ്ഐടിക്ക് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി appeared first on Kairali News | Kairali News Live.