ഒല്ലൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എതിർ സ്ഥാനാർത്ഥിയായ മന്ത്രി കെ രാജനെതിരെ വ്യാജ പ്രചാരണം നടത്തിയതിനാണ് ഷാജി ജെ കോടങ്കണ്ടത്തിനെ കോടതി വിമർശിച്ചത്. ഹൈക്കോടതി ഉത്തരവെന്ന പേരിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മാപ്പപേക്ഷിക്കണമെന്നും അത് ദിനപത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.Also read: “തുടർഭരണം ഉണ്ടായിരുന്നില്ലെങ്കിൽ ലൈഫ് മിഷൻ പദ്ധതി യുഡിഎഫ് സർക്കാർ റദ്ദാക്കുമായിരുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻഡിജിറ്റല്‍ സര്‍വ്വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ മന്ത്രി കെ രാജനെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു എന്നായിരുന്നു ഒല്ലൂരിലെ എതിർ സ്ഥാനാർത്ഥി നടത്തിയ പ്രചാരണം. ഇതിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് കെ രാജൻ നൽകിയ പരാതിയാണ് ചീഫ് ജസ്റ്റിസ് പരിഗണിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി എൽ ഡി എഫ് സ്ഥാനാർത്ഥി കൂടിയായ മന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് കോടതി കണ്ടെത്തി.Also read: ഒരു മയത്തിൽ തള്ളെന്റെ പ്രതിപക്ഷ നേതാവേ; ഇതെന്താ എത്ര പറഞ്ഞാലും മനസിലാകാത്തേ…മന്ത്രി കെ രാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇല്ലാത്ത ഉത്തരവിനെ ഉണ്ടെന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതിനായി ഹൈക്കോടതി ഉത്തരവിനെ മനപൂര്‍വ്വം വളച്ചൊടിച്ചു. ഇത് നീതി നിര്‍വഹണത്തിലുള്ള ഇടപെടലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.Also read: കമ്മീഷന്‍റെ സര്‍ക്കുലറില്‍ ബിജെപി സീല്‍; പിഴവ് ഗൗരവം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് മുഖ്യമന്ത്രിനേട്ടമുണ്ടാക്കാനായാണ് ഷാജി ജെ കോടങ്കണ്ടത്ത് കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചത്. ഇത്തരം ഒരു നടപടി അഭിഭാഷകന്‍ കൂടിയായ ഹര്‍ജിക്കാരനില്‍ നിന്ന് പ്രതീക്ഷിച്ചില്ല. വാക്കുകള്‍ കൊണ്ട് കളിക്കരുതെന്ന് കോടതി യു ഡി എഫ് സ്ഥാനാർത്ഥിക്ക് മുന്നറിയിപ്പും നൽകി. കോടതിയുടെ ഇടക്കാല ഉത്തരവില്‍ നല്ല വ്യക്തതയുണ്ടായിരുന്നു. എന്നാൽ അത് വളച്ചൊടിച്ച് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. ഷാജി ജെ കോടങ്കണ്ടത്തിന്റെ സത്യവാങ്മൂലവും പത്രക്കുറിപ്പും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു.ഗുരുതരമായ തെറ്റിന് പ്രായശ്ചിത്തം ചെയ്യണം. ഇടക്കാല ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഷാജി ജെ കോടങ്കണ്ടത്ത് പത്രത്തിലൂടെ അറിയിക്കണം. ഇക്കാര്യം ദീപിക ദിനപത്രത്തിലൂടെ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും, തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും ഒന്നാംപേജില്‍ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച ദീപിക എഡിറ്ററുടെ മാപ്പപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.The post വ്യാജ പ്രചാരണം; ഒല്ലൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം appeared first on Kairali News | Kairali News Live.