കാലിക്കറ്റിൽ എം ബി എ: ഇപ്പോൾ അപേക്ഷിക്കാം

Wait 5 sec.

കാലിക്കറ്റ് സർവകലാശാല കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയ സെന്ററുകൾ (ഫുൾ ടൈം/ പാര്ട്ട് ടൈം), സ്വാശ്രയ കോളജുകൾ എന്നിവയിൽ 2026 വർഷത്തെ എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ ഫണ്ടിലേക്ക് ഇ- പേയ്മെന്റായി 1,020 രൂപ (എസ് സി, എസ് ടി- 350 രൂപ) ഫീസടച്ച് അടുത്ത മാസം 30ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ യോഗ്യതാ മാർക്ക് ലിസ്റ്റ്/ ഗ്രേഡ് കാർഡിന്റെ ഒറിജിനൽ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമർപ്പിക്കണം. അപേക്ഷകർ KMAT 2026/CMAT 2026/CAT നവംബർ 2025 യോഗ്യത നേടിയിരിക്കണം.ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്റെ ആദ്യഘട്ടത്തിൽ CAP ഐ ഡിയും പാസ്സ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ http://admission.uoc.ac.in MBA > Apply Now എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ തീയതി തുടങ്ങിയ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ. (admission.uoc.ac.in)ഫോൺ- 0494-2407017, 2407016, 2660600.