കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ 2026-27 അധ്യയന വർഷത്തെ പി ജി/ ഇന്റഗ്രേറ്റഡ് പി ജി, സർവകലാശാല സെന്ററുകളിലെ എം സി എ, എം എസ് ഡബ്ല്യു, ബി പി എഡ്, ബി പി ഇ എസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എം പി എഡ്, ബി പി എഡ്, ബി പി ഇ എസ് ഇന്റഗ്രേറ്റഡ്, എം എസ് ഡബ്ല്യു, എം എസ് ഡബ്ല്യു (ഡിസാസ്റ്റർ മാനേജ്‌മെന്റ്) എം എ ജേണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ, എം എസ്‌സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷക്കായി (സി യു സി ഇ ടി) ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി. രജിസ്ട്രേഷൻ അടുത്ത മാസം 16 വരെ.പി ജി പ്രോഗ്രാമുകൾ/ ബി പി എഡ് എന്നിവക്ക് അവസാന സെമസ്റ്റർ/ വർഷ ബിരുദ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം.പരീക്ഷാ കേന്ദ്രങ്ങൾതിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ.പരീക്ഷമൊത്തം പ്രോഗ്രാമുകളെ ആറ് സെഷനുകളായി തിരിച്ച് പരീക്ഷ നടത്തും. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയിൽ തന്നെ ഒരു സെഷനിൽനിന്ന് ഒരു പ്രോഗ്രാം എന്ന നിലക്ക് പരമാവധി ആറ് പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാം.അപേക്ഷാ ഫീസ്ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 680 രൂപയും എസ് സി/എസ് ടി വിഭാഗത്തിന് 300 രൂപയുമാണ് (എൽ എൽ എം പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 920 രൂപയും എസ് സി/ എസ് ടി വിഭാഗത്തിന് 435 രൂപയും) അപേക്ഷാഫീസ്. ഓരോ അധിക പ്രോഗ്രാമിനും 100 രൂപ വീതം അടയ്ക്കണം.അപേക്ഷാ നടപടിഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ ആദ്യ ഘട്ടത്തിൽ CAP ഐ ഡിയും പാസ്സ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിന് അപേക്ഷകർ http://admission.uoc.ac.in CU-CET എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകണം.ഓൺലൈൻ രജിസ്‌ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ഒ ടി പി വെരിഫിക്കേഷൻ നടപ്പാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർ അവരുടേതോ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ നൽകാവൂ.മൊബൈലിൽ ലഭിച്ച CAP ഐ ഡിയും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷാ ഫീസ് അടച്ചതിനുശേഷം ജില്ല, പരീക്ഷാ കേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം.പ്രിന്റൗട്ടിൽ രേഖപ്പെടുത്തിയ കോളജ്, പ്രോഗ്രാം, റിസർവേഷൻ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം.അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ആവശ്യമെങ്കിൽ “One time Edit’ സൗകര്യം പ്രയോജനപ്പെടുത്താം. ഈ സൗകര്യം ഉപയോഗിക്കുമ്പോൾ കോഴ്‌സ് സെലക്ഷൻ, കോളജ് സെലക്ഷൻ, എക്‌സാം സെന്റർ സെലക്ഷൻ എന്നീ വിവരങ്ങൾ നഷ്ടമാകുന്നതും ഇവ നിർബന്ധമായും വീണ്ടും നൽകി അപേക്ഷ പുനഃസമർപ്പിക്കേണ്ടതുമാണ്.പൂർണമായ വിജ്ഞാപനം http://admission.uoc.ac.in/വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0494- 2407016, 2407017, 0494-2660600.