ഇതെന്താ മനോരമേ യുഡിഎഫിൻ്റെ പ്രചാരണ പോസ്റ്ററോ? ന്യൂസ് 18 സർവേയിൽ യുഡിഎഫ് മുന്നിലെന്ന് വളച്ചൊടിച്ച വാർത്ത; എന്നാൽ സത്യമെന്ത്

Wait 5 sec.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മനോരമയ്ക്ക് ഇതിലും നല്ലത് ഒരു യുഡിഎഫ് പ്രചാരണ പോസ്റ്റർ അടിച്ചിറക്കുക എന്നതാണ്. എന്താണ് സംഭവം എന്നല്ലേ? കേരളത്തിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പ്രമുഖ മാധ്യമങ്ങൾ നടത്തിയ സർവേയിൽ യുഡിഎഫാണ് മുന്നിൽ എന്ന് തരത്തിൽ വാർത്ത അടിച്ചു വിട്ടിരിക്കുകയാണ് മനോരമ ഓൺലൈൻ. ന്യൂസ് 18 നടത്തിയ പ്രീ പോൾ സർവേയിലാണത്രേ യുഡിഎഫിന് മേൽക്കൈ ഉള്ളത്. എന്നാൽ ഇതിൻ്റെ സത്യാവസ്ഥ എന്തെന്ന് പരിശോധിച്ചാൽ കാണാൻ കഴിയുന്നതാണ്. സീറ്റുകളുടെ എണ്ണത്തിൽ എൽഡിഎഫാണ് മുന്നിൽ എന്നത് ന്യൂസ് 18 പ്രസിദ്ധീകരിച്ച വാർത്തയിൽ കാണാം.മനോരമ ഓൺലൈൻ വാർത്തയുടെ രണ്ടാമത്തെ വരിയിൽ പറയുന്നു സീറ്റുകളുടെ എണ്ണം വ്യക്തമല്ലെന്ന്. അപ്പോൾ സീറ്റുകളുടെ എണ്ണം ന്യൂസ് 18 കൊടുത്തതൊന്നും മാനോരമ കാണുന്നില്ല. മനോരമയുടെ വാർത്ത തുടർന്ന് വായിക്കുമ്പോഴാണ് വായനക്കാരൻ്റെ കിളി പോകുക. Also read: ഡീൽ ചരിത്രം അവസാനിക്കുന്നില്ല; മറ്റൊരു കോൺ​ഗ്രസ് – ബിജെപി ഡീൽ കൂടിആദ്യം ന്യൂസ് 18 സർവേ എന്നൊക്കെ പറഞ്ഞ് തുടങ്ങിയ മനോരമ വാർത്തയുടെ മട്ടും ഭാവവും അടിമുടി മാറ്റി. കോൺ​ഗ്രസിൻ്റെ കവല പ്രസം​ഗത്തേക്കാൾ അധപതിച്ച തരത്തിലായി ആ വാർത്ത. ഇത് സോഷ്യൽ മീഡിയയിൽ ആൾക്കാർ ​ചോദ്യം ചെയ്യാനും തുടങ്ങി. കോൺ​ഗ്രസിന് വേണ്ടി ഒരു പ്രചാരണ ലഘു ലേഘ അടിച്ചിറക്കുന്നതല്ലേ ഇതിലും നല്ലതെന്ന് ജനങ്ങൾ ചോദിക്കുകയും ചെയ്തു. തെറ്റായ വാർത്തകൾ നൽകി ജനത്തെ തെറ്റുദ്ധരിപ്പിക്കുന്ന ഈ പരിപാടി നിർത്തണമെന്നുൾപ്പെടെ കമൻ്റിലൂടെ ആൾക്കാർ പറയുകയും ചെയ്യുന്നുണ്ട്.The post ഇതെന്താ മനോരമേ യുഡിഎഫിൻ്റെ പ്രചാരണ പോസ്റ്ററോ? ന്യൂസ് 18 സർവേയിൽ യുഡിഎഫ് മുന്നിലെന്ന് വളച്ചൊടിച്ച വാർത്ത; എന്നാൽ സത്യമെന്ത് appeared first on Kairali News | Kairali News Live.