രാജീവ് ചന്ദ്രശേഖറുമായുള്ള പരസ്യ സംവാദം 29-ാം തീയതിയിലേക്ക് മാറ്റാൻ താൻ തയ്യാറാണ് മന്ത്രി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംവാദത്തിന് വി ശിവൻകുട്ടി തയ്യാറാണെന്ന് അറിഞ്ഞതോടെ ആകെ പെട്ടിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ. സംവാദത്തിന് തയ്യാറാണെന്ന് ആദ്യം പറഞ്ഞ നേമം ബിജെപി സ്ഥാനാർഥി ഇപ്പോൾ വാക്ക് മാറ്റി മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളു എന്നാണ് പറയുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും മന്ത്രി വിശിവൻ കുട്ടി പറഞ്ഞു. പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം ആയിരിക്കും മാർക്ക്, എനിക്ക് എ പ്ലസ് കിട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.updating… The post രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ; പരസ്യ സംവാദത്തിന് രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.