“വികസിത രാഷ്ട്രങ്ങളോട് കിടപ്പിടിക്കുന്ന നിലവാരത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ എത്തി”: മുഖ്യമന്ത്രി

Wait 5 sec.

പൊതുവിദ്യാഭ്യാസം തകർന്നാൽ പാവങ്ങളയാണ് അത് ബാധിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മിഷൻ യഞ്ജം കാരണം പൊതു വിദ്യാലയം മെച്ചപ്പെട്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി 5000 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ ചെലവഴിച്ചത്. സ്കൂളുകൾ സ്മാർട്ട് ക്ലാസുകളായി, 10 ലക്ഷം വിദ്യാർത്ഥികൾ പുതുതായി പൊതുവിദ്യാലയത്തിൽ ചേർന്നു. വികസിത രാഷ്ട്രങ്ങളോട് കിടപ്പിടിക്കുന്ന നിലവാരത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ എത്തി. ഉന്നതവിദ്യാഭ്യാസം മേഖലയിൽ വലിയ മാറ്റം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ നിയോജക മണ്ഡലത്തിൽ നടന്ന എൽഡിഎഫ് പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.കേരളത്തിലെ ആരോ​ഗ്യ രം​ഗത്തും വലിയ മാറ്റങ്ങളുണ്ടായി. ആർദ്രം മിഷൻ വലിയ മാറ്റങ്ങളുണ്ടാക്കി. മിതമായ ചെലവിൽ പാവങ്ങൾ ചികിത്സ ലഭ്യമാകാൻ തുടങ്ങി. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന നാടാണ് കേരളം. ഈ 10 വർഷം നമ്മുടെ നാട് എത്ര ശാന്തവും സമാധാനവുമായെന്നും കേരളത്തിൽ ഇപ്പോൾ വർഗീയ കലാപങ്ങൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇനി എന്തുകൊണ്ട് എൽഡിഎഫ് എന്ന് ചോദിച്ചാൽ ഇതാണ് ഉത്തരം. അതേ സമയം കേരളം തകരണമെന്ന രീതിയിലാണ് ബിജെപിയുടെ സമീപനം. കേന്ദ്രത്തിനെത്തിരെ ഒരക്ഷരം കോൺഗ്രസ് നേതാക്കൾ സംസാരിച്ചോ എന്നും കേരളത്തിലെ കോൺ​ഗ്രസ് എംപിമാർ ചോദിച്ചോ എന്നും അദ്ദേഹം ചോദിച്ചു.Also read : ഇതെന്താ മനോരമേ യുഡിഎഫിൻ്റെ പ്രചാരണ പോസ്റ്ററോ? ന്യൂസ് 18 സർവേയിൽ യുഡിഎഫ് മുന്നിലെന്ന് വളച്ചൊടിച്ച വാർത്ത; എന്നാൽ സത്യമെന്ത്സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്തത് എൽഡിഎഫ് സർക്കാരാണ്. കോൺ​ഗ്രസ് ഭരണകാലത്ത് വരുത്തി വച്ച കുടിശ്ശിക ഉൾപ്പെടെയെല്ലാം ഇടതുപക്ഷ സർക്കാർ കൊടുത്തു തീർത്തു ഒപ്പം പെൻഷൻ വർദ്ധിപ്പിക്കുകയും ചെയ്തു. യുഡിഎഫ് ആണെങ്കിൽ 1600 രൂപ പെൻഷൻ കൊടുക്കുമോ? എന്നും അദ്ദേഹം ചോദിച്ചു. The post “വികസിത രാഷ്ട്രങ്ങളോട് കിടപ്പിടിക്കുന്ന നിലവാരത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ എത്തി”: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.