കോൺഗ്രസ് – ബിജെപി ഡീൽ ചരിത്രം; രാഹുൽ ​ഗാന്ധി മറന്നു കാണുമോ ഇതൊക്കെ? വിശ്വസ്തരുടെ വെളിപ്പെടുത്തലുകൾ

Wait 5 sec.

കേരളത്തിൽ ബിജെപി സിപിഐഎം ഡീലെന്ന കള്ള പ്രചാരണം നടത്തുന്ന കോൺ​ഗ്രസും ​രാഹുൽ ​ഗാന്ധിയും മറന്നു പോയ ചരിത്രമുണ്ട്. മറന്നതാകില്ല മനപ്പൂർവം ഓർമിക്കാതിരിക്കാനാണ് സാധ്യത. രാഹുൽ ​ഗാന്ധിയുടെ കുടുംബമാണല്ലോ കോൺ​ഗ്രസിൻ്റെ അവസാന വാക്ക്. എന്നാൽ അവിടുത്തെ ഡീലിനെപ്പറ്റിയുള്ള നിരവധി കാര്യങ്ങളാണ് ചരിത്രത്തിൽ കാണാൻ കഴിയുക. 1983 ലെ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഏകാത്മത യാത്രയിൽ ഇന്ദിരാ ​ഗാന്ധി പൂർണ പിന്തുണയായിരുന്നു നൽകിയത്. അതിനായി പണം നൽകി സഹായിച്ചതും ഇതേ ഇന്ദിരാ ​ഗാന്ധിയാണ്. ആ യാത്രക്കൊടുവിലാണ് വിജ്ഞാൻ ഭവനിൽ വെച്ച് 1984 ഏപ്രിലിൽ വിഎച്ച് പി ‘ധരം സൻസദ്’ നടത്തിയത്. അതിനും ഇന്ദിരാ ഗാന്ധി പിന്തുണ നൽകിയിരുന്നു. ഇനി എന്താണ് ഇവിടെ ഉണ്ടായ അജണ്ടയെന്ന് പരിശോധിച്ചാൽ ആ യോഗത്തിലാണ് അയോധ്യ , കാശി , മഥുര എന്നീ മൂന്ന് ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് തിരികെ നൽകണമെന്ന ആവശ്യം ആദ്യമായി വി എച്ച് പി ഉയർത്തിയത് എന്ന് കാണാം. ഇന്ത്യൻ മണ്ണിനെ വർഗീയമായി തിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾക്ക് അവിടെ തുടക്കിമാകുന്നു എന്നർഥം. ഈ വെളിപ്പെടുത്തലൊക്കെ നടത്തിയത് ആരെന്നതാണ് മറ്റൊരു ചോദ്യം. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനും സന്തത സഹചാരിയുമായ അനിൽ ബാലിയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയത്. 1982-ൽ RSS മേധാവിയായ ബാല സാഹിബ് ദേവറസിൻ്റെ സഹോദരൻ ബാബു റാവു ദേവറസിനെ രാജീവ് ഗാന്ധി രഹസ്യമായി കണ്ടു എന്നും , ദേവറസിനെ കണ്ടപ്പോൾ രാജീവ് ഗാന്ധി ഉപചാരപൂര്‍വ്വം കാല്‍ തൊട്ട് വണങ്ങി എന്നും താന്‍ അതിന് സാക്ഷിയായിരുന്നു എന്നും അക്കാലത്തെ കോണ്‍ഗ്രസ് എം പി യും പിന്നീട് ഗവര്‍ണുമായിരുന്ന ബന്‍വാരിലാല്‍ പുരോഹിത്ത്വെളിപ്പെടുത്തിയിരുന്നു. ഇതും ഡീൽ തന്നെയല്ലേ… Also read: ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാൻ യുഡിഎഫ് ശ്രമിച്ചു; എന്തിനാണ് യുഡിഎഫിന് ജനങ്ങളോട് ഇത്ര പകഇന്ദിരാ ഗാന്ധിയുടെ മറ്റൊരു വിശ്വസ്തൻ ആയ കപില്‍ മോഹന്‍ ആണ് ഈ കൂടികാഴ്ച്ചക്ക് ഇടനില നിന്നത്. രണ്ടാമത് കൂടി കാഴ്ച്ച നടന്നത് രാജീവ് ഗാന്ധിയുടെ വസതിയായ നമ്പര്‍ 10 ജന്‍പഥില്‍ വെച്ചാണ്. യഥാർത്ഥത്തിൽ ഈ കൂടി കാഴ്ച്ചകൾക്ക് ശേഷമാണ് കോൺഗ്രസിന് RSS നോടുള്ള അസ്പൃശ്യത മാറിയതെന്നും കാണാം. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസ് പിന്തുണ നല്‍കിയിരുന്നതായി ഇന്ദിരയുടെ വിശ്വസ്തനും ഐ.ബി മേധാവിയായിരുന്ന ടിവി രാജേശ്വര്‍ തൻ്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.The post കോൺഗ്രസ് – ബിജെപി ഡീൽ ചരിത്രം; രാഹുൽ ​ഗാന്ധി മറന്നു കാണുമോ ഇതൊക്കെ? വിശ്വസ്തരുടെ വെളിപ്പെടുത്തലുകൾ appeared first on Kairali News | Kairali News Live.