കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംബർ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. റെക്കോഡ് നേട്ടത്തോടെയാണ് ഇത്തവണ സമ്മർ ബംബർ ഭാഗ്യക്കുറി വിറ്റഴിഞ്ഞത്. ആകെ അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളിൽ 41 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപയും, രണ്ടാം സമ്മാനം ഒരു കോടി രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കുമാണ് ലഭിക്കുന്നത്.ഒന്നാം സമ്മാനം SB 517026 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റു പോയത്. ഇതേ നമ്പറിലെ മറ്റ് സീരീസിലെ പരമ്പരകൾക്കും 500000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ചിറ്റൂരാണ് രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റു പോയത്.The post ഒന്നും രണ്ടുമല്ല പത്ത് കോടിയാ; സമ്മർ ബംബർ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന് appeared first on Kairali News | Kairali News Live.