ഇന്ത്യയിലേക്ക് എൽപിജി യുമായി വരുന്ന അഞ്ച് കപ്പലുകൾ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നു. കടലിടുക്കിന് സമീപത്താണ് കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നത്. പശ്ചിമേഷ്യയിൽ ഇപ്പോഴും തുടരുന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് കപ്പലുകൾ കടലിടുക്ക് കടക്കാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ കടലിടുക്ക് കടക്കുന്നത് അപകടമായതിനാലും കടലുടുക്ക് ഭാഗീകമായി അടച്ചിട്ടതിനാലുമാണ് കപ്പലുകൾ യാത്ര അവസാനിപ്പിച്ച് ദുബായ്ക്കും റാസൽഖൈമയ്ക്കും വടക്കായി കടലിടുക്കിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് നങ്കൂരമിട്ടിരിക്കുന്നത്.ഏകദേശം 1.7 ലക്ഷം ടൺ പാചകവാതകം ഈ കപ്പലുകളിലുണ്ടെന്നാണ് റിപ്പോർട്ട്.Also read: അൽപം അയഞ്ഞ് ട്രംപ്; പത്തു ദിവസത്തേക്ക് ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞ ദിവസങ്ങളിൽ ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകൾ ഇറാൻ തീരത്തുകൂടിയുള്ള പ്രത്യേക പാതയിലൂടെ ഇന്ത്യയിലെത്തിയിരുന്നു. ഇതേ പാതയിലൂടെ തന്നെ ഈ കപ്പലുകളും എത്തിക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും അപകടമുള്ളതിനാൽ കൂട്ടത്തോടെ യാത്ര തുടരാനാണ് ആലോചിക്കുന്നതെന്നും കപ്പൽ ഗതാഗത മന്ത്രാലയം സൂചിപ്പിക്കുന്നു. ഇന്ത്യയിലേക്ക് പാചക വാതകമെത്തേണ്ടത് പ്രധാനമായും ഹോർമൂസ് വഴിയാണ്. എന്നാൽ നിലവിലെ പ്രതിസന്ധി വലിയ പാചക വാതക ക്ഷമമാണ് ഇന്ത്യയിലുണ്ടാക്കിയത്. ഇനിയും കപ്പലുകൾ വൈകുകയാണെങ്കിൽ അത് സ്ഥീതി കൂടുതൽ രൂക്ഷമാകാനും ഇടയാക്കും.The post ക്ഷാമം തുടരുമോ? ഇന്ത്യയിലേക്കുള്ള അഞ്ച് എൽപിജി കപ്പലുകൾ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നു appeared first on Kairali News | Kairali News Live.