ബെംഗളൂരുവിൽ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച പ്രൊഫസർക്ക് സസ്പെൻഷൻ. പിഇഎസ് സർവകലാശാലയിലെ അധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. മുരളീധർ ദേശ്പാണ്ഡെക്കെതിരെയാണ് സർവകലാശാല നടപടിയെടുത്തത്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിയെ അധ്യാപകൻ തുടർച്ചയായി അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടിയെടുത്തത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ക്ലാസ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയോട് അധ്യാപകൻ പൊട്ടിത്തെറിക്കുകയായിരുന്നു. വീഡിയോയിൽ ഏകദേശം 13 തവണ തീവ്രവാദിയെന്ന് വിളിക്കുന്നതായി സമൂഹമാധ്യമത്തിൽ പ്രചരിച്ച പോസ്റ്റിൽ വ്യക്തമാകുന്നു.Location: PES University, BangaloreDate: 24 MarchA professor called a Muslim student a "terrorist" with derogatory remarks.Dr. Muralidhar Deshpande, a professor, referred to the Muslim student Affan as a "terrorist" at least 13 times during class and repeatedly abused him… pic.twitter.com/Hm3LcPtZmd— The Muslim (@TheMuslim786) March 27, 2026 ALSO READ: കാമുകിയുമായി ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന് ആത്മഹത്യയെന്ന് വരുത്തി തീർത്തു; ഒന്നര വർഷത്തിന് ശേഷം കള്ളി വെളിച്ചതായത് ഇങ്ങനെ“നിനക്ക് നാണമില്ലേ? തീവ്രവാദി. ഞാൻ നിന്നെ തീവ്രവാദി എന്ന് തന്നെ വിളിക്കും,” എന്ന് അധ്യാപകൻ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും സർവകലാശാല നിയോഗിച്ച അച്ചടക്ക സമിതി തെളിവുകൾ പരിശോധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല ചാൻസലർ ജവഹർ ദൊരൈസ്വാമി പ്രതികരിച്ചു. അന്വേഷണത്തിന് ശേഷം പൊലീസിൽ പരാതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.The post “നിനക്ക് നാണമില്ലേ? തീവ്രവാദി!” ബെംഗളൂരുവിൽ വിദ്യാർഥിക്കുനേരെ അധിക്ഷേപ പരാമർശം; പ്രൊഫസർക്ക് സസ്പെൻഷൻ appeared first on Kairali News | Kairali News Live.