ഇനി വാങ്ങാൻ കുറച്ച് വിയർക്കും, പ്ലേസ്റ്റേഷൻ 5ൻ്റെ വില കുത്തനെ കൂട്ടി സോണി; ഇന്ത്യയെ ബാധിക്കുമോ?

Wait 5 sec.

ഓരോ ഗെയിമറുടെയും ആഗ്രഹമായിരിക്കും ഒരു പിഎസ് 5 വാങ്ങുക എന്നുള്ളത്. എന്നാൽ അടുത്ത മാസം മുതൽ വില കൂടും. ആഗോളതലത്തിൽ വർദ്ധിപ്പിക്കാനാണ് സോണി തീരുമാനിച്ചത്. മെമ്മറി ചിപ്പു പോലുള്ളവയ്ക്ക് വില കൂടിയതിനാലും ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ തുടരുന്ന സമ്മർദ്ദവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി പിഎസ് 5ൻ്റെ വില വർദ്ധിപ്പിക്കുന്നത്.പുതിയ വിലകൾ 2026 ഏപ്രിൽ രണ്ട് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. യുഎസിൽ പിഎസ് 5 ഡിസ്ക് പതിപ്പിന് 649.99 ഡോളറും ഡിജിറ്റൽ പതിപ്പിന് 599.99 ഡോളറുമായി വില ഉയരുന്നത്. ഏറ്റവും ഉയർന്ന മോഡലായ പിഎസ് 5 പ്രോയുടെ വിലയിൽ 150 ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില 899.99 ഡോളറായി. പിഎസ് 5ൻ്റെ മറ്റ് ഉപകരണങ്ങള്‍ക്കും കമ്പനി വിലകൂട്ടിയിട്ടുണ്ട്. പ്ലേസ്റ്റേഷൻ പോർട്ടൽ റിമോട്ട് പ്ലെയറിന്റെ വില 199.99 ഡോളറിൽ നിന്ന് 249.99 ഡോളറായും ഉയർത്തിയിട്ടുണ്ട്.ALSO READ: ഇനി ഇൻ്റർനെറ്റ് വേണ്ട! ഇൻസ്റ്റാഗ്രാം റീൽസ് ഓഫ്‌ലൈനായി കാണാം; വിപ്ലവകരമായ മാറ്റവുമായി മെറ്റഇന്ത്യയിലെ വില വർദ്ധനയെക്കുറിച്ച് സോണി ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ വില കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ഇന്ത്യയിൽ പിഎസ് 5 ഡിജിറ്റൽ പതിപ്പിന് 49,990 രൂപയും ഡിസ്ക് പതിപ്പിന് 54,990 രൂപയുമാണ് വില. കൂടാതെ, പി എസ് 5 പ്രോ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന സൂചനകളുമുണ്ട്.The post ഇനി വാങ്ങാൻ കുറച്ച് വിയർക്കും, പ്ലേസ്റ്റേഷൻ 5ൻ്റെ വില കുത്തനെ കൂട്ടി സോണി; ഇന്ത്യയെ ബാധിക്കുമോ? appeared first on Kairali News | Kairali News Live.