അസം നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയാകാൻ കോൺഗ്രസുകാരുടെ കൂട്ടയടി, ‘കോണ്‍-ജെപി’യിലൂടെ അധികാരത്തിലെത്താൻ ഹിമന്ത ബിശ്വ ശർമ

Wait 5 sec.

അസം നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന് നടക്കാനിരിക്കെ ബിജെപി സ്ഥാനാർഥിയാകാൻ കോൺഗ്രസുകാരുടെ കൂട്ടയടി. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ബിജെപിയിലേക്ക് ചാടിയ നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് ഹിമന്ത ബിശ്വ ശർമ സീറ്റ് നൽകിയത്. ഇതിലൂടെ ‘കോണ്‍ -ജെപി’ രൂപീകരിച്ച് അതിലൂടെ അധികാരത്തിലെത്താനാണ് ഹിമന്ത ബിശ്വ ശർമ്മ ലക്ഷ്യമിടുന്നത്.കോൺഗ്രസ്‌ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പ്രദ്യുത്‌ ബൊർദൊലോയ്‌ എംപി, മുൻ ഡെപ്യൂട്ടി ചീഫ്‌വിപ്പ്‌ കമലാഖ്യ ദേ പുർകായസ്‌ത, മുൻ കോൺഗ്രസ്‌ അധ്യക്ഷൻ ഭുപേൻകുമാർ ബോറ, സിറ്റിങ് എംഎൽഎ ശശികാന്തദാസ്‌ എന്നിവരെയാണ്‌ ബിജെപി മത്സരിപ്പിക്കുന്നത്‌. ബിജെപിയിലെ മറ്റ് മുതിർന്ന നേതാക്കളെ അവഗണിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹിമന്ത ബിശ്വ ശർമ സീറ്റ് നൽകിയത്.ALSO READ: ഹരിയാന സീറ്റ് കോഴ: ​ഗൗരവിന്റെ പരാതിക്ക് പിന്നാലെ മുഖം രക്ഷിക്കാൻ കെ സി വേണുഗോപാൽഅതേസമയം, നേരത്തെ കോണ്‍ഗ്രസ് പാർട്ടി വിട്ടാണ് ഹിമന്തയും ബിജെപിയിലേക്ക് ചേക്കേറുന്നത്. അതിനാൽ കൂടുതൽ സീറ്റ് കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് വന്ന നേതാക്കള്‍ക്ക് നൽകുകയും സജീവ പാർട്ടി നേതാക്കളെ ത‍ഴഞ്ഞതിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. ‘കോണ്‍-ജെപി സർക്കാർ രൂപീകരിക്കാനാണ് ശ്രമമെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം വിമർശനം ഉന്നയിക്കുന്നുണ്ട്. ചില നേതാക്കള്‍ ആർഎസ്എസ് നേതൃത്വത്തിനും ബിജെപി ദേശീയ നേതൃത്വത്തിനും പരാതി നൽകിയെന്നു‍ള്ള വാർത്തകളും വരുന്നുണ്ട്.The post അസം നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയാകാൻ കോൺഗ്രസുകാരുടെ കൂട്ടയടി, ‘കോണ്‍-ജെപി’യിലൂടെ അധികാരത്തിലെത്താൻ ഹിമന്ത ബിശ്വ ശർമ appeared first on Kairali News | Kairali News Live.