കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍

Wait 5 sec.

കോട്ടയം| കോട്ടയം കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഗുരുതര അനാസ്ഥ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. പ്രവര്‍ത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാണിച്ച ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.