സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

Wait 5 sec.

ന്യൂഡല്‍ഹി| സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇന്ന് ഉച്ചയോടെയാണ് സംഭവം. വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തകരാര്‍ സംഭവിച്ചതാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാ നം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എന്‍ജിനില്‍ നിന്ന് അസാധാരണമായ ശബ്ദം കേള്‍ക്കുകയും തകരാര്‍ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയും ചെയ്തു.വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.