അമ്പമ്പോ!!; ആര്‍ സി ബി ഐയെ ആദിത്യ ബിര്‍ള ഗ്രൂപ്പ് കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത് 16,660 കോടി രൂപക്ക്, ഐ പി എല്‍ ലേലത്തില്‍ പണമൊഴുകുന്നു

Wait 5 sec.

ബെംഗളൂരു | ഐ പി എല്‍ ടീമുകളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നതിന് വിവിധ കമ്പനികള്‍ വാരിയെറിയുന്നത് വന്‍ തുകകള്‍. ഏറ്റവുമവസാനം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകക്കാണ്-(166.6 ബില്യണ്‍- ഏകദേശം 16,660 കോടി രൂപ). ആദിത്യ ബിര്‍ള ഗ്രൂപ്പിനു പുറമെ, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെന്‍ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലുള്ളത്. അനുസരിച്ച് യു എസ് എല്ലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഈ കണ്‍സോര്‍ഷ്യത്തിന് വിറ്റിരിക്കുകയാണ്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (IPL) വനിതാ പ്രീമിയര്‍ ലീഗിലും (WPL) മത്സരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫ്രാഞ്ചൈസികളുടെ നിലവിലെ ഉടമസ്ഥാവകാശം ആര്‍ സി എസ് പി എലിനാണ്. പുതിയ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, രണ്ടിന്റെയും പൂര്‍ണ നിയന്ത്രണം ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെട്ട പുതിയ കണ്‍സോര്‍ഷ്യത്തിലേക്ക് മാറും. ഇടപാട് പൂര്‍ത്തിയാകാന്‍ ബി സി സി ഐ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതി ഉള്‍പ്പെടെ പല നിയമപരമായ നടപടിക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്.ഇന്നലെ നടന്ന മറ്റൊരു ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഫ്രാഞ്ചൈസി സംരംഭകന്‍ കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത് 15,300 കോടി രൂപക്കാണ്. യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്തത്. ബിര്‍ള, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പുകളെ മറികടന്നാണ് കണ്‍സോര്‍ഷ്യം റോയല്‍സിനെ നേടിയെടുത്തത്. ഉടമസ്ഥാവകാശത്തിലെ മാറ്റം വരുന്ന ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തിലാകും.